ജി.എച്ച്.എസ്.എസ് ൽ വെച്ച് പത്താം തരം തുല്യത 16-ാം ബാച്ചിന്റെയും ഹയർ സെക്കൻ്ററി തുല്യത7-ാം ബാച്ചിൻ്റേയും പുതിയ ബാച്ച് ഉദ്ഘാടനം നടന്നു
പെരുമണ്ണ ഇഎംഎസ് ജി.എച്ച്.എസ്.എസ് ൽ വെച്ച് പത്താം തരം തുല്യത 16-ാം ബാച്ചിന്റെയും ഹയർ സെക്കൻ്ററി തുല്യത7-ാം ബാച്ചിൻ്റേയും പുതിയ ബാച്ച് ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ രാജീവ് പെരുമൺ പുറ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ഷമീർ കെ.കെ അധ്യക്ഷത വഹിച്ചു.പെരുമണ്ണ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കബീർ.വി.പി., സെമീറ.ഇ, രമ്യ തട്ടാരിൽ ,അധ്യാപകനായ ഷജൽ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സെൻ്റർ കോ-ഓർഡിനേറ്റർ വിലാസിനി.കെ സ്വാഗതവും 10-ാം തരം തുല്യത സെൻറർ കോ-ഓർഡിനേറ്റർ അജിതകുമാരി.വി നന്ദിയും പറഞ്ഞു.