Peruvayal News

Peruvayal News

കെട്ടിടങ്ങൾ നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് മതിയായ സംരക്ഷണം നൽകണം - വ്യാപാരി വ്യവസായ സമിതി

കെട്ടിടങ്ങൾ നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് മതിയായ സംരക്ഷണം നൽകണം - വ്യാപാരി വ്യവസായ സമിതി

പെരുമണ്ണ : ഭാരത് മാല പദ്ധതിയുടെ ഗ്രീൻ ഫീൽഡ് ഹൈവേക്ക് വേണ്ടി കെട്ടിടങ്ങൾ നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് മതിയായ സുരക്ഷിതത്വം ഉറപ്പാക്കാൻ അധികൃതർ തയ്യാറാകണമെന്ന് ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ആവശ്യപ്പെട്ടു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പെരുമണ്ണ യൂണിറ്റ് കൺവൻഷൻ  ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരികൾക്ക് സുരക്ഷാ പദ്ധതിയുടെ ഭാഗമായി വ്യാപാരി മിത്ര യൂണിറ്റ് തല ഉദ്ഘാനവുംസൂര്യ അബ്ദൂൾ ഗഫൂർ നിർവ്വഹിച്ചു. വ്യാപാരി മിത്ര പദ്ധതി സംബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തിയ സി. കെ വിജയൻ വിശദീകരിച്ചു. കെ.പി. റഷീദ് അധ്യക്ഷനായി.  എ.പി. ഇംതിയാസ്, വി.കെ. ജയൻ , കെ. ചന്ദ്രൻ      . കെ.ഇ. റഷീദ് , കെ.  ജിതിൻ, ട്വിന്റ് സുനിൽകുമാർ എന്നിവർ സംസാരിച്ചു. ഭാരത് മാല റോഡ്  കടന്ന് പോകുന്ന സ്ഥലങ്ങളിലെ മുഴുവൻ കച്ചവട സ്ഥാപനങ്ങളും ജില്ലാ നേതാക്കൾ സന്ദർശിച്ച് കച്ചവടക്കാരുമായി ആശയവിനിമയം നടത്തി.
Don't Miss
© all rights reserved and made with by pkv24live