Peruvayal News

Peruvayal News

കൊടുവള്ളിയുടെ സാംസ്‌കാരിക രംഗത്തെ നവോന്മേഷംസമൂഹത്തിന് മാതൃകപരമാണെന്ന്കോഴിക്കോട് കോർപറേഷൻ മേയർഡോ. ബീനാ ഫിലിപ്പ് അഭിപ്രായപ്പെട്ടു.

കൊടുവള്ളിയുടെ സാംസ്കാരിക നവോന്മേഷം മാതൃകാപരം-
ഡോ. ബീനാ ഫിലിപ്പ്
കൊടുവള്ളി : കൊടുവള്ളിയുടെ സാംസ്‌കാരിക രംഗത്തെ നവോന്മേഷം
സമൂഹത്തിന് മാതൃകപരമാണെന്ന്
കോഴിക്കോട് കോർപറേഷൻ മേയർ
ഡോ. ബീനാ ഫിലിപ്പ് അഭിപ്രായപ്പെട്ടു.
 സംസ്ഥാന അധ്യാപക പുരസ്കാരജേതാവ്
 രാമചന്ദ്രൻ കൊടുവള്ളി രചിച്ച
 "വെള്ളാപ്പൊട്ടിയും  നെയ്പെൻസിലും "എന്ന
 പുസ്തകപ്രകാശന ചടങ്ങും
 സാംസ്കാരിക കൂട്ടായ്മയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബഹു മേയർ. കോവിഡ് ലോക്ക്ഡൗണിന് ശേഷം കൊടുവള്ളി കേന്ദ്രീകരിച്ച് നടന്ന സാംസ്കാരിക കൂട്ടായ്മകളെയും
പുസ്തക രചനകളെയും
പരാമർശിച്ചു കൊണ്ടാണ്
നന്മ മനസ്സുകളുടെയും
 സർഗാത്മക രചനകളുടെയും 
ഇടമായി കൊടുവള്ളി മാറുന്നത് തികച്ചും
 അനുകരണീയമാണെന്ന് മേയർ സൂചിപ്പിച്ചത്. താമരശ്ശേരി ഏരിയ സാംസ്കാരികവേദി ഉപദേശക സമിതി ചെയർമാൻ ശ്രീ. കെ.ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വെച്ച്
 മേയർ ഡോക്ടർ ബീനാ ഫിലിപ്പിൽ നിന്നും
 മുണ്ടശ്ശേരി സാഹിത്യ അവാർഡ് ജേതാവ്
 ഡോ.പി സുരേഷ് പുസ്തകം ഏറ്റുവാങ്ങി.
 ദേശീയ അധ്യാപക അവാർഡ് ജേതാവ്
ഡോ. പി. കെ ഷാജി പുസ്തകപരിചയം നടത്തി. കൊടുവള്ളി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ. വെള്ളറ അബ്ദു
 പുസ്തകത്തിലെ ചിത്രീകരണം നിർവഹിച്ച
ടൈംസ് ഓഫ് ഇന്ത്യയിലെ ഗ്രാഫിക് ഡിസൈനർ കൂടിയായ ഷിനോദ് അക്കര പറമ്പിലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.. 
 മോയിൻകുട്ടി സ്മാരക  മാപ്പിളകലാ
 അക്കാദമി അവാർഡ് ജേതാവ്
പക്കർ പന്നൂർ, ഡയറ്റ് സീനിയർ ലക്ചറർ
ഡോ. യു.കെ.അബ്ദുനാസർ
മാപ്പിള സംഗീത അക്കാദമി അവാർഡ്
ജേതാവ് ബാപ്പുവാവാട്,
എഴുത്തുകാരി ലേഖ കക്കാനാട്,
രമ പൂംകുന്നത്ത്,
എ.കെ. അബ്ദുൾ മജീദ്
മജീദ് മൂത്തേടത്ത്, കോതൂർ മുഹമ്മദ് 
വി.മുഹമ്മദ് കോയ,ഡോ. എ.സുരേഷ്,
 കേരള പാഠ്യപദ്ധതി പരിഷ്കരണ സമിതി അംഗം ഡോ. എം. പി. വാസു,എം.വി.മുഹമ്മദ് ഷിയാസ്,
കെ.സി റിജുകുമാർ
ദിനേശ് പൂനൂർ പി. രാമചന്ദ്രൻഎന്നിവർ സംസാരിച്ചു. തുടർന്ന് പുരോഗമന കലാ സാഹിത്യ സംഘം മടവൂർ യൂണിറ്റിന്റെ
"ജുംല " ലഘു നാടകം അരങ്ങേറി.
 താമരശ്ശേരി ഏരിയ സാംസ്കാരികവേദി ചെയർമാൻ 
ഫൈസൽ എളേറ്റിൽ സ്വാഗതവും
ഒ പുഷ്പൻ നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live