Peruvayal News

Peruvayal News

പെരുമണ്ണ എ എൽ പി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

പെരുമണ്ണ എ എൽ പി സ്കൂളിൽ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. രാവിലെ 8-45 ന് സ്കൂൾ ഹെഡ്‌മിസ്ട്രെസ് ശ്രീമതി. എൻ മിനിത പതാകയുയർത്തി.
വാർഡ് മെമ്പർ ശ്രീമതി. എൻ കെ.റംല, പി ടി എ പ്രസിഡന്റ്‌ ശ്രീ. സി. എം ബഷീർ, എം പി ടി എ പ്രസിഡന്റ്‌ ശ്രീമതി. ഷെറീന എന്നിവർ സംബന്ധിച്ചു.

തുടർന്ന് കുട്ടികളുടെ ദേശഭക്തിഗാനം, പ്രസംഗം, ഫാൻസി ഡ്രസ്സ്‌ എന്നിവയുണ്ടായിരുന്നു. ശേഷം കുട്ടികളുടെ സ്വാതന്ത്ര്യദിന റാലി ഉണ്ടായിരുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി " മെഗാ ക്വിസ് " സംഘടിപ്പിച്ചു. തുടർന്ന് പായസം വിതരണം ചെയ്തു.
Don't Miss
© all rights reserved and made with by pkv24live