കുറ്റിക്കാട്ടൂർ മിനാർ ടി എം ടി യിലെ അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു.
കേരള സംസ്ഥാന എയിഡ്സ് നിയാന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടിന്റെ നേതൃത്വത്തിൽ മിനാർ ടി എം ടി യിലെ അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു.
പ്രസ്തുത ക്യാംപ് പെരുവയൽ പഞ്ചായത്ത് പ്രസിഡന്റ് എം കെ സുഹറാബി ഉൽഘാടനം ചെയ്തു. ചടങ്ങിൽ മിനാർ ടി എം ടി യിലെ മീഡിയാ മാനേജർ മുഹമ്മദ് സാദിഖ് സ്വാഗതം പറയുകയും സുരക്ഷ പ്രൊജക്ട് ഡയറക്ടർ പി.കെ നളിനാക്ഷൻ അദ്ധ്യക്ഷത വഹിക്കുകയും പ്രൊജകട് മാനേജർ അമിജേഷ് കെ.വിശ്വനാഥ് പദ്ധതി വിശദീകരണം നടത്തുകയും കോഴിക്കോട് ജില്ലാ ടി ബി & എയിഡ്സ് കൺട്രോൾ ഓഫീസറായ ഡോ: അനുരാധ ടി സി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.
പെരുവയൽ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീമ ഹരീഷ്, വാർഡ് മെമ്പർ അബ്ദുറഹിമാൻ, കോഴിക്കോട് ജില്ലാ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസർ ഷാലിമ ടി, പ്രൊജക്ട് ഡോക്ടർ ഡോ: ഷംസിൻ മൂപൻ കെ എ , മിനാർ ടി എം ടി എച്ച് ആർ മാനേജർ മുസ്തഫ, പ്ലാന്റ് എൻജിനീയർ റബീഷ് എൻ കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും തുടർന്ന് സുരക്ഷ പ്രൊജക്ട് മുക്കം സോൺ കോഡിനേറ്റർ ഉണ്ണികൃഷ്ണൻ എം എം നന്ദി പ്രകാശനം നടത്തുകയും ചെയ്തു.
പ്രസ്തുത ക്യാംപിൽ ജനറൽ ഹെൽത് ചെക്കപ്പ്, ലൈംഗീക രോഗ നിർണ്ണയം, എച്ച് ഐ വി പരിശോധന, ടി ബി പരിശോധന, മലേറിയ / ലെപ്രസി പരിശോധനയും എൻ സി ഡി ക്ലിനിക്കും ഉണ്ടായിരുന്നു. താമരശ്ശേരി ഐ സി ടി സി, മെഡിക്കൽ കോളേജ് ടി ബി വിഭാഗം , പെരുവയൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, ആശാ വർക്കർമാർ മുതലായവർ ക്യാംപിന് വേണ്ട സഹായ സഹകരണങ്ങൾ നൽകി.