Peruvayal News

Peruvayal News

സുബ്രതോ കപ്പ് - 'അണ്ടർ 14 ' ചാമ്പ്യൻമാരായ ഡേ ബോർഡിംഗ് സ്കൂളിലെ താരങ്ങൾക്ക് ജവഹർ മാവൂർ ഉപഹാരം നൽകി ആദരിച്ചു.

സുബ്രതോ കപ്പ് - 'അണ്ടർ 14 ' ചാമ്പ്യൻമാരായ ഡേ ബോർഡിംഗ് സ്കൂളിലെ താരങ്ങൾക്ക് ജവഹർ മാവൂർ ഉപഹാരം നൽകി ആദരിച്ചു. 
സുബ്രതോ കപ്പ്  അണ്ടർ 14 ഫുട്ബോൾ ടൂർണ്ണമെൻ്റിൽ കിരീടം നേടിയ മലപ്പുറം എൻ.എൻ.എം.എച്ച്.എസ് ചേലാമ്പ്ര സ്കൂളിൻ്റെ താരങ്ങളായ മാവൂരിൽ നിന്നും പങ്കെടുത്ത മൂന്ന് താരങ്ങൾക്ക് ജവഹർ മാവൂർ ഉപഹാരം നൽകി ആദരിച്ചു. 
മൂന്ന് പേരും ജവഹർ മാവൂരിൻ്റെ ഡേ ബോർഡിംഗ് സ്കൂൾ വഴിയാണ് മലപ്പുറം ചേലാമ്പ്ര എൻ.എൻ.എം.എച്ച് സ്കൂളിൽ അഡ്മിഷൻ ലഭിച്ചത്.ക്യാപ്റ്റൻ അമൽ പി, അജ്സൽ ടി.എം ,റിസ് വാൻ കെ.ടി എന്നിവർക്കാണ് ജന്മനാടിൻ്റെ ആദരം ലഭിച്ചത്.മലപ്പുറം കോട്ടപ്പടിയിൽ നടന്ന ഫൈനൽ മത്സരത്തിൽ പാലക്കാട് തൃക്കണ്ടിയൂർ പി.ടി.എം എച്ച് എസിനെ ഏകപക്ഷിയമായ രണ്ട് ഗോളുകൾക്കാണവർ പരാജയപ്പെടുത്തിയത്. 
മാവൂർ സബ് ഇൻസ്പെക്ടർ  ശ്രീമതി രേഷ്മ വി.ആർ ഉപഹാരങ്ങൾ നൽകി .ക്ലബ്ബ് പ്രസിഡണ്ട് പി.എം ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് മുഖ്യ രക്ഷാധികാരി, കെ.ടി.അഹമ്മദ് കുട്ടി, പഞ്ചായത്തംഗങ്ങളായ കെ.ഉണ്ണികൃഷ്ണൻ, എം.പി കരീം എന്നിവർ പ്രസംഗിച്ചു.കോയാമു മാസ്റ്റർ  സ്വാഗതവും ബിസ് ബിസ് മുജീബ് നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live