രാജ്യത്തിന്റെ ഐക്യത്തെ ഭിന്നിപ്പിക്കുന്ന സ്വഭാവത്തിൽ കേന്ദ്ര ഗവൺമെന്റ് ഇടപ്പെട്ടുകൊണ്ടിരിക്കുന്നു. വിശ്വാസത്തിന്റെ യും ,ഭക്ഷണത്തിന്റെ യും ,വേഷത്തിന്റെയും, ആഘോഷങ്ങളുടെയും പേരിൽ തൊഴിലാളികൾക്കിടയിലും, ജനങ്ങൾക്കിടയിലും ധ്രൂവീകരണവും, സപ്ർദ്ധയും ബോധപൂർവ്വം സൃഷ്ടിക്കപ്പെടുകയും, വർഗ്ഗീയ സംഘർഷങ്ങളും, വിദ്വേഷ പ്രസംഗങ്ങളും, ആയുധമേന്തിയുള്ള ഘോഷയാത്രകൾ എന്നിവ നടത്തുന്നവർക്കെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. ഇതിനെല്ലാം തന്നെ രാജ്യത്തിന്റെ ഔദ്യോഗിക പിന്തുണ നൽകുകയും ചെയ്യുന്നു. സമൂഹത്തിൽ ഭിന്നിപ്പു സൃഷ്ടിക്കാൻ ബോധപൂർവ്വം ശ്രമിക്കുന്ന ശക്തികൾക്കെതിരെ എല്ലാ വിഭാഗം തൊഴിലാളികളും ജാഗ്രത പാലിക്കുകയും സമാധാനവും സൗഹാർദവും കാത്ത് സൂക്ഷിക്കുമെന്നും തൊഴിലാളികൾ ഒറ്റകെട്ടായി വർഗ്ഗ ഐക്യം സംരക്ഷിക്കുമെന്നും സി.ഐ.ടി.യു മാവൂർ ഏരിയാ കൺവെൻഷൻ ആവശ്യപ്പെട്ടു.
മാവൂർ ഗ്രാസീം ഭൂമിയിൽ വ്യവസായം ആരംഭിക്കണമെന്നും, സഹകരണ ചട്ടം ഭേദഗതി പിൻവലിക്കണമെന്നും വിവിധ പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു. ഏരിയാ കൺവെൻഷൻ മാവൂർ സർവീസ് സഹകരണ ബേങ്ക് ചെറൂപ്പ ബ്രാഞ്ച് ഓഡിറ്റോറിയത്തിൽ സ:പി.ബാലക്കുറുപ്പ് നഗറിൽ സി.ഐ.ടി.യു.കോഴിക്കോട് ജില്ലാ സെക്രട്ടറി സ:പി.കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി പ്രമേയം ഏരിയാ വൈസ് പ്രസിഡണ്ട് സ: ഇ.വിനോദ് കുമാറും , അനുശോചന പ്രമേയം ഏരിയാ ജോ :സെക്രട്ടറി ഇ.വിശ്വനാഥനും അവതരിപ്പിച്ചു.പ്രവർത്തന റിപ്പോർട്ട് ഏരിയാ സെക്രട്ടറി വി.പി.രവീന്ദ്രനും, വരവ് - ചെലവ് കണക്ക് ഏരിയാ ട്രഷറർ പി.പി. കുഞ്ഞനും കൺവെൻഷനിൽ അവതരിപ്പിച്ചു. സമ്മേളനത്തെ അഭിവാദ്യം ചെയ്ത് ജില്ലാ വൈസ് പ്രസിഡണ്ട് സ: എം.ധർമ്മജൻ, ജില്ലാ വൈ: പ്രസിഡണ്ട് സ:പി.കെ.പ്രേമനാഥ്, ജില്ലാ ജോ: സെക്രട്ടറി സ: നാസർ എന്നിവർ സംസാരിച്ചു. ഏരിയാ പ്രസിഡണ്ട് വി.എം.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ സി.പി.ഐ (എം) ചെറൂപ്പ ലോക്കൽ കമ്മറ്റി സെക്രട്ടറി സ: എൻ.ബാലചന്ദ്രൻ സ്വാഗതവും ഏരിയാ പ്രസിഡണ്ട് ഇ.വിനോദ് കുമാർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡണ്ട് _ ഇ.വിനോദ് കുമാർ
വൈസ് പ്രസിഡണ്ടുമാർ
പി.പ്രസാദ്
ഇ.വിശ്വനാഥൻ
എ.മണിവർണ്ണൻ
സി.സുനിത
ആരിഷ്.പി
കെ.ഷിബ
സെക്രട്ടറി _ വി.പി.രവീന്ദ്രൻ
ജോ: സെക്രട്ടറിമാർ
എം.എം.സുധീഷ് കുമാർ
സി.പ്രമോദ്
വി.പി.സുരേന്ദ്രൻ
വി.ദീപ
കെ.ഗണേശൻ
വിനോദ് കുമാർ കിഴക്കെത്തൊടി
ട്രഷറർ
വി.എം.ബാലചന്ദ്രൻ