മാവൂർ:
എളമരം പാലത്തിൻ്റെ ജംഗ്ഷനിൽ സംഭവിക്കുന്ന അപകടങ്ങൾക്ക് ഇനിയും വിരാമമില്ല.
. പാലത്തിന്റെ മാവൂർ ഭാഗത്തുള്ള ജംഗ്ഷനാണ് തുടർ അപകടങ്ങളുടെ കേന്ദ്രമായി മാറുന്നത്.
ട്രാഫിക് ഐലൻഡുകൾ സ്ഥാപിക്കുന്നതിന് മുമ്പാണ് ഇതിനുമുമ്പ് നടന്ന അപകടങ്ങളെങ്കിൽ ഇത്തവണ ഐലൻഡ് സ്ഥാപിച്ചതിനുശേഷമാണ് അപകടം എന്നതാണ് സവിശേഷത.
കാറും സ്കൂട്ടറും തമ്മിൽ ഇടിച്ച് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഉത്തർപ്രദേശുകാരായ രാകേഷ് , ജിതേന്ദ്ര ഇന്നീ തൊഴിലാളികൾ സ്കൂട്ടറിൽ മുക്കം ദിശയിൽ നിന്ന് വരുമ്പോൾ എടവണ്ണപ്പാറ ഭാഗത്തുനിന്ന് വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാദത്തിൽ സ്കൂട്ടറിന്റെ മുമ്പിലെ
ടയർ ഉൾപ്പെടെയുള്ള ഭാഗം വേർപെട്ടു പോയിട്ടുണ്ട്.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് അപകടം നടന്നത്.
അപകടം സംഭവിച്ച ഉടനെ ഇവരെ സമീപത്തുണ്ടായിരുന്നവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.