Peruvayal News

Peruvayal News

പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത്തല ജാഗ്രതാ സമിതി മീറ്റിംഗ്

ജാഗ്രതാ സമിതി മീറ്റിംഗ് നടത്തി


പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത്തല ജാഗ്രതാ സമിതി മീറ്റിംഗ് വെള്ളിയാഴ്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ  ചേമ്പറില്‍ ചേര്‍ന്നു. പഞ്ചായത്ത്തല ജാഗ്രതാ സമിതി അധ്യക്ഷനും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ഷാജി പുത്തലത്ത് ഓരോ വാര്‍ഡിലും പ്രവര്‍ത്തിക്കുന്ന ജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ജാഗ്രതാ സമിതികൾ ഉണര്‍ന്നു പ്രവർത്തിക്കുന്നതിലൂടെ പ്രദേശത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുണ്ടാകുന്ന പ്രശ്നം പരിഹരിക്കുന്നതിനും ഇളം തലമുറയെ ലഹരി ഉപയോഗത്തിന്റെ ഇരയാകാതിരിക്കാനും വേണ്ട നടപടികള്‍ കൈക്കൊള്ളുന്നതിന് ജാഗ്രതാ സമിതികൾ സജ്ജമാണെന്നും അഭിപ്രായപെട്ടു. പഞ്ചായത്തിലെ ജാഗ്രതാ സമിതിയിലെ മറ്റ്‌ അംഗങ്ങളായ ഐ സി ഡി എസ് സൂപ്പര്‍വൈസർ തങ്കമണി, പന്തീരാങ്കാവ് എസ് ഐ അനൂപ്, വാര്‍ഡ് മെമ്പര്‍ ആമിനാബി ടീച്ചർ, അഡ്വ: ജ്യോതി, സി ഡി എസ് ചെയര്‍പേഴ്സണ്‍ സുമ, കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റർ നിസാരി എന്നിവർ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live