പൈങ്ങോട്ടുപുറം മഹല്ല് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ 75 ആം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.
സമസ്ത നേതാവ് കെ.പി കോയ ഹാജി പതാക ഉയർത്തി.അബ്ദുറഹ്മാൻ മൗലവി, കെ.പി അബ്ബാസ്, എസ്.ടി.യു സംസ്ഥാന കമ്മറ്റി അംഗം ടിഎംസി അബൂബക്കർ , ശിഹാബുദീൻ നെല്ലിക്കോട്,ഫഹദ് റഹ്മാൻ ദാരിമി, സലീം കെപി,സിയാദ് ഹസനി,ബഷീർ മങ്കണ്ടിയിൽ, മുജീബ്,ഉബൈദ് ജി.കെ,ഷംസുദ്ധീൻ കെപി,തുടങ്ങിയവർ സംസാരിച്ചു.സിനാൻ ഫാരിസ് എന്നിവർ ദേശിയ ഗാനം ആലപിച്ചു.ഷിയാസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.സലീന ടീച്ചർ നന്ദി പറഞ്ഞു.മഹല്ല് കമ്മറ്റിക്ക് കീഴിലുള്ള ഖാദിരിയ ഇസ്ലാമിക് അക്കാദമി,നൂറുൽ യഖീൻ സെക്കണ്ടറി മദ്രസ്സ, നഴ്സറി സ്കൂൾ, അൽബിർ പ്രീസ്കൂൾ എന്നീ സ്ഥാപനങ്ങളിലെ വിദ്യാർഥികളും രക്ഷിതാക്കളും അദ്ധ്യാപകരും സംബന്ധിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും മധുര വിതരണവും നടന്നു.