സമുദായം വാട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ വിദ്യാർത്ഥികളെ കുറ്റിക്കാട്ടൂർ വ്യാപാരി ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ആദരിച്ചു.
ഈ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിലും പ്ലസ് ടു പരീക്ഷകളിലും മദ്രസ പൊതു പരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്.
കുന്നമംഗലം നിയോജക മണ്ടലം എം എൽ എ അഡ്വക്കറ്റ് പിടിഎ റഹീം ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി റഷീദ് നാസ് സ്വാഗതവും ചെയർമാൻ യൂസഫ് ഹാജി അദ്ധ്യക്ഷതയും നിർവ്വഹിച്ചു.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചിരുന്നു.
കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പാൾ ടി പി മുഹമ്മദ് ബഷീർ കരിയർ ഗൈഡൻസ് ക്ലാസെടുത്തു സംസാരിച്ചു.
വിദ്യാത്ഥികളും രക്ഷിതാക്കളും ഇന്നത്തെ കാലഘട്ടത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുഖ്യ ചർച്ചാ വിഷയമായിരുന്നു.
ചടങ്ങിൽ ചരിത്രത്തിൽ ആദ്യമായി എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ കുറ്റിക്കാട്ടൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിനുള്ള ഉപഹാരങ്ങളും നൽക്കി.
2013 ലാണ് സമുദായം വാട്സപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിട്ടുള്ളത്.
ആദ്യകാലത്ത് ഇസ്ലാമിക് ഗ്രൂപ്പ് എന്നായിരുന്നു. പിന്നീട് ഗ്രൂപ്പുകളിൽ അംഗങ്ങളുടെ എണ്ണം കൂടിയതോടെ 2015ലാണ് സമുദായം എന്ന വാട്സപ്പ് ഗ്രൂപ്പിന് പേരുകൾ നൽകിയത്.
9 വർഷത്തോളമായി ഈ വാട്സ്ആപ്പ് ഗ്രൂപ്പ് പ്രവർത്തിച്ചു പോരുന്നു.
ഇപ്പോൾ ഗ്രൂപ്പിൽ 450 ഓളം പേർ ഉണ്ട്.
നൂറോളം വിദ്യാർത്ഥികൾ അനുമോദന ചടങ്ങിൽ എത്തിയിരുന്നു.
പഞ്ചായത്ത് പ്രസിഡണ്ട് എം കെ സുഹറാബി, വൈസ് പ്രസിഡൻ്റ് അനീഷ് പാലാട്ട്,
മണിയമ്പലം ഖത്തീബ് സയ്യിദ് മഹ്ശൂക്ക് തങ്ങൾ, എടി ബഷീർ, കെ പി കോയ, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ഹബിബ് റയിൻബോ ,മുഹമ്മദ് ഇല്ല്യാസ്,
തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.