വാഴക്കാട് ജി എം യു പി സ്കൂളിനു വേണ്ടി പുതുതായി നിർമ്മിച്ച മൂന്ന് നില കെട്ടിടത്തിന്റെ പണി കുറ്റമറ്റ രീതിയിൽ വളരെ വേഗത്തിൽ പൂർത്തീകരിച്ച് നാട്ടുകാരുടെ മുഴുവൻ പ്രശംസ പിടിച്ചു പറ്റിയ കെട്ടിട കോൺട്രാക്ടർ സി മുജീബ് റഹ്‌മാനെ അദ്ദേഹത്തിന്റെ സഹപാഠികളുടെ കൂട്ടായ്മയായ ക്ലാസ്മേറ്റ്സ്-94 ന്റെ ( വാഴക്കാട് ഗവ: ഹയർസെക്കൻഡറി സ്കൂൾ 1994- എസ്എസ്എൽസി ബാച്ച് 10 സി ക്ലാസ് ) നേതൃത്വത്തിൽ ആദരിച്ചു.
കൊണ്ടോട്ടി എം എ ൽ എ ടി വി ഇബ്രാഹിമിന്റെ അദ്യക്ഷതയിൽ വാഴക്കാട് നടന്ന സ്കൂൾ കെട്ടിടോദ്ഘാടന ചടങ്ങിൽ മുജീബ് റഹ്മാനുള്ള ക്ലാസ്സ്‌മേറ്റ്സിന്റെ സ്നേഹോപഹാരം ജനപ്രതിനിധികളുടെയും, നാട്ടുകാരുടെയും, പി ടി എ അംഗങ്ങളുടെയും സാന്നിധ്യത്തിൽ.എം എൽ എ ടി വി ഇബ്രാഹിം മുജീബ് റഹ്മാന് കൈമാറി.ക്ലാസ്സ്‌മേറ്റ്സ് കൂട്ടായ്മയെ പ്രതിനിധീകരിച്ച് നൗഷാദ് വാഴക്കാട് ചടങ്ങിൽ സന്നിഹിതനായി