റാഷിഖിനെ ജന്മഗ്രാമം ആദരിച്ചു
ചെറുവാടി
ഗ്രാമത്തിൽ നിന്നും ആദ്യമായി ചാർട്ടേർഡ് അക്കൗണ്ടൻസി (സി എ) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കെ പി റാഷിഖിനെ ചെറുവാടി പൗരാവലി ആദരിച്ചു .വൈത്തല അബുബക്കറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വേൾഡ് മലയാളീ കൌൺസിൽ മലബാർ പ്രൊവിൻസ് പ്രസിഡന്റ് കെ പി യു അലി ഉപഹാര സമർപ്പണം നടത്തി .അബ്ദു മാസ്റ്റർ ചാലിൽ ,ഫാറൂഖ് കോളേജ് അസി :പ്രൊഫ ഹമാം അലി ,നവാസ് വൈത്തല ,ജസിം ലാൽ , എന്നിവർ പ്രസംഗിച്ചു .ഫഹദ് അലി കണ്ടങ്ങൽ സ്വാഗതവും കെ പി അബ്ദുസ്സലാം നന്ദിയും പറഞ്ഞു .കെ പി റാസിഖ് സ്വീകരണത്തിന് നന്ദി രേഖപെടുത്തി