ലഹരിക്കെതിരെ DYFI ജനകീയ കവചം.
ലഹരിക്കെതിരെ ജനകീയ കവചം എന്ന മുദ്രാവാക്യം ഉയർത്തി DYFI സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം DYFI പെരുവയൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ സദസ്സ് പെരുവയലിൽ സംഘടിപ്പിച്ചു.
DYFI ജില്ലാ കമ്മറ്റി അംഗം സ: പി പി ഷിനിൽ കുന്ദമംഗലം പരിപാടി ഉദ്ഘാടനം ചെയ്തു.
കുന്ദമംഗലം എക്സൈസ് ഓഫീസർ ലത മോൾ മുഖ്യാതിഥി ആയി.
പെരുവയൽ UP സ്കൂൾ PTA പ്രസിഡൻ്റ് അനൂപ് PG, സംസ്കാര ക്ലബ് ഭാരവാഹിയായ സുധീർഘോഷ് തുടങ്ങിയവർ സംസാരിച്ചു.
DYFI പെരുവയൽ മേഖല പ്രസിഡന്റ് സ:വിപിൻ AP അധ്യക്ഷത വഹിച്ച പരിപാടി മേഖല ജോയിൻ്റ് സെക്രട്ടറി സ; ദിപിൻ സ്വാഗതവും മേഖല ട്രഷറർ സ:അഭിനദ് പി ബാബു നന്ദിയും പറഞ്ഞു.
പരിപാടിയിൽ PG അനൂപ് ചെയർമാനും ജിതിൻ വി കൺവീനറും ആയ ജാഗ്രത സമിതി രൂപീകരിച്ചു.