കോളശ്ശേരി മഖാം ആണ്ട് നേർച്ച നവംബർ അവസാനവാരം
പെരുമണ്ണ:
കോളശ്ശേരി മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അബ്ദുൽ ഖാലിക്ക് സയ്യിദ് അലവി കോയ തങ്ങളുടെ 38 ആം ആണ്ട് നേർച്ച നവംബർ 22 മുതൽ 26 വരെ മഖാം പരിസരത്ത് നടക്കുമെന്ന് എ എം മുല്ലക്കോയ തങ്ങൾ കോളശ്ശേരി അറിയിച്ചു .
മത പ്രഭാഷണം, ദിക്ർ ദുആ മജിലിസ് , മൗലിദ് പാരായണം, ഖത്മുൽ ഖുർആൻ, ബുർദ ആസ്വാദനം , അന്നദാനം എന്നിവ ആണ്ട് നേർച്ചയുടെ ഭാഗമായി നടക്കും .
ആണ്ട് നേർച്ചയുടെ പ്രഖ്യാപനം എ എം മുല്ലക്കോയ തങ്ങൾ കോളശ്ശേരി നിർവഹിച്ചു. സയ്യിദ് പൂക്കോയ തങ്ങൾ അധ്യക്ഷനായി. കെ ടി ഇസ്മായിൽ സഖാഫി പെരുമണ്ണ പ്രസംഗിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങൾ, മഹല്ല് ഖത്തീബ് അബൂബക്കർ ബാഖവി, സയ്യിദ് അലവി ജീലാനി, ഹസൈനാർ മുസ്ലിയാർ വള്ളിക്കുന്ന്, എം സൈതലവി സഖാഫി, അഷ്റഫ് സഖാഫി പെരുമണ്ണ തുടങ്ങിയവർ സംബന്ധിച്ചു.