Peruvayal News

Peruvayal News

ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ തൽസമയ കരകൗശല നിർമ്മാണവും, പോഷകാഹാരം ഭക്ഷ്യമേളയും സംഘടിപ്പിച്ചു.

ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിൽ തൽസമയ കരകൗശല നിർമ്മാണവും, പോഷകാഹാരം ഭക്ഷ്യമേളയും സംഘടിപ്പിച്ചു.
കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തി പരിചയമേളയുടെ ഭാഗമായി തൽസമയ കരകൗശല നിർമ്മാണവും, പോഷകാഹാര ഭക്ഷ്യ മേളയും സംഘടിപ്പിച്ചു.
തനതായ ഭക്ഷണരീതികൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മേളകൾ സംഘടിപ്പിച്ചത്.
അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളെല്ലാം തന്നെ പ്രവർത്തി പരിചയമേളയിൽ പങ്കാളികളായി. വിദ്യാർത്ഥികളുടെ വീടുകളിൽ നിന്നും പാചകം ചെയ്ത ഭക്ഷ്യവസ്തുക്കളും പ്രദർശനത്തിനെത്തിയിരുന്നു. 
പത്താം ക്ലാസിലെ വിദ്യാർത്ഥിയുടെ തൽസമയ പാചകം വളരെയേറെ  ശ്രദ്ധേയമായിരുന്നു.  ആബിദ, ഷഹല ചോലയിൽ തുടങ്ങിയവർ 
മത്സരത്തിന്റെ വിധികർത്താക്കളായി എത്തി.
സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ എം നൂറുദ്ദീൻ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
 പ്രധാന അധ്യാപകൻ വി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ കെ അഷ്റഫ്, വർക്ക് എക്സ്പീരിയൻസ് അധ്യാപിക റുബീന, ഫർഹത്ത്, കെ പി സഫിയ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live