ആർ യു എ കോളേജ് വിദ്യാർത്ഥികൾ 'സ്നേഹതീരം' ഭവന സന്ദർശനം നടത്തി
പരുത്തിപ്പാറ: തെരുവിൽ അലയുന്ന വയോജനങ്ങളുടെ സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ഫാറൂഖ് കോളേജ് പരുത്തിപ്പാറ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്നേഹതീരം ഭവനം റൗദത്തുൽ ഉലും അറബിക് കോളേജ് ബി എ അറബിക് രണ്ടാം വർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. തെരുവുകളിൽ നിന്നും കണ്ടെത്തുന്ന വയോജനങ്ങളെ സ്നേഹ തീരം വഴി സ്വഭവനത്തിലേക്കെത്തിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും നിരവധി പേരെ ഇത് വഴി സ്വന്തം കുടുംബങ്ങളിലേക്കെത്തിക്കാൻ സാധിക്കുന്നുണ്ടെന്നും സ്നേഹതീരം ചെയർമാൻ ടി എ സിദ്ധീഖ് വിദ്യാർത്ഥികളോട് സംവദിക്കവെ അഭിപ്രായപ്പെട്ടു. ഫറോക്ക് കോഴിക്കോട് പോലീസ് വകുപ്പുമായും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ടുമാണ് പ്രവർത്തനം മുന്നോട്ട് പോവുന്നത്. അന്തേവാസികളുടെ ജീവിതാനുഭവങ്ങൾ നേരിട്ട് ബോധ്യപ്പെടാൻ സന്ദർശനം സഹായകരമായതായും ഒറ്റപ്പെടുന്നവർക്ക് ജീവിതത്തിൽ താങ്ങും തണലുമായ് മാറാൻ പ്രതിജ്ഞാബദ്ധരാണെന്നും വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. ഒരു ദിവസത്തെ ഭക്ഷണം സ്പോൺസർ ചെയ്തും അന്തേവാസികളോടൊപ്പം ഭക്ഷണം കഴിച്ചും കലാപരിപാടികൾ അവതരിപ്പിച്ചുമാണ് വിദ്യാർത്ഥികൾ യാത്ര തിരിച്ചത്. ആർ യു എ കോളേജ് പ്രിൻസിപ്പാൾ ഷഹദ് ബിൻ അലി, റെഡ് റിബൺ ക്ലബ് കോഡിനേറ്റർ ഡോ.കെ അബൂബക്കർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.സന്ദർശനത്തിന് റൗദത്തുൽ ഉലും അറബിക് കോളേജ് ഗൈഡൻസ് ആന്റ് കൗൺസലിംഗ് വിംഗ് കോഡിനേറ്റർ ഡോ.പീ കെ ജംശീർ ഫാറൂഖി, വുമൺ സെൽ കോഡിനേറ്റർമാരായ ജുമൈന പി , ഫർഹാന കുഞ്ഞീബി, വിദ്യാർത്ഥികളായ ജസിൻ, ജിനു , ആബിദ ,ഫാത്തിമ ശിഫ തുടങ്ങിയവർ നേതൃത്വം നൽകി. റജീഷ്, ശബീർ ഷാ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് വയോജന സംരക്ഷണ സന്ദേശം നൽകി. കലാപരിപാടികൾക്ക് നാരായണൻ, പ്രഭാകരൻ,ബഷീർ, വിനു ജോസഫ് , സജീർ, മിഷാൽ , നാജിൽ, ലെഷിൻ, അർഷദ് ഷാന ഷെറിൻ, നജ് വ എന്നിവർ നേതൃത്വം നൽകി