Peruvayal News

Peruvayal News

കളൻതോട് എംഇഎസ് രാജാ റസിഡൻഷ്യൽ സ്കൂളിലെ ഓണാഘോഷ പരിപാടികൾ ഉത്സവാന്തരീക്ഷത്തിൽ നടത്തി.

കളൻതോട് എംഇഎസ് രാജാ റസിഡൻഷ്യൽ സ്കൂളിലെ ഓണാഘോഷ പരിപാടികൾ ഉത്സവാന്തരീക്ഷത്തിൽ നടത്തി.
മോണ്ടിസോറി വിഭാഗം മുതൽ +2 തലം വരെയുള്ള വിദ്യാർത്ഥികൾ അവതരിപ്പിച്ച വൈവിധ്യമാർന്ന പരിപാടികൾ കൂടാതെ  അധ്യാപകരുടെയും അനധ്യാപകരുടെയും  കലാകായിക പ്രകടനങ്ങൾ കൂടി ചേർന്നപ്പോൾ ആഘോഷത്തിന് കൊഴുപ്പ് കൂടുകയായിരുന്നു.

കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം  ആദ്യമായാണ് സ്കൂളിൽ വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നത്.. 
 പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ ട്രഷറർ ഹസൻ തിക്കോടി ഉദ്ഘാടനം ചെയ്തു.
 
ആവേശം വാനോളം ഉയർത്തിയ കമ്പവലി മത്സരം, 
വാദ്യങ്ങളുടെ അകമ്പടികളുടെ നടന്ന  പുലിക്കളി, 
മോണ്ടിസോറി ,പ്രൈമറി വിദ്യാർത്ഥികൾ ഒന്നിച്ച് അവതരിപ്പിച്ച മെഗാ തിരുവാതിര, 
മത്സരാടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ തീർത്ത പൂക്കളങ്ങൾ എന്നിവ മുഖ്യ ആകർഷകങ്ങളായിരുന്നു. 
തുടർന്ന്
 മറ്റ് നൃത്ത നൃത്യങ്ങൾ 
അരങ്ങേറി . ചെണ്ടമേളക്കാരുടെ താളവാദ്യങ്ങളോടെ രംഗപ്രവേശനം ചെയ്ത മാവേലിയെ വലിയ ആരവത്തോടെയാണ്  കുട്ടികൾ എതിരേറ്റത്.

സ്കൂൾ സിസിഎയുടെ സഹകരണത്തോടെനടന്ന പരിപാടിയിൽ
പി.ടി. എം എ പ്രസിഡണ്ട് ഒ.പി റഷീദ്,ആശംസ നേർന്നു. മിസിസ് ഷൈല ടി.കെ ഓണ സന്ദേശം നൽകി . വിവിധ മത്സര വിജയികൾക്കുള്ള  സമ്മാന വിതരണം മുഖ്യാതിഥി നിർവഹിച്ചു. .പ്രിൻസിപ്പാൾ  രമേഷ് കുമാർ സി എസ്,ഹെഡ്മാസ്റ്റർ കേശവൻ. പി.  ,സ്കൂൾ സിസി എ ഡിപ്പാർട്ട്മെൻറ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മുഴുവൻ ആളുകൾക്കും നൽകിയ സമൃദ്ധമായ ഓണസദ്യയോടെ
യാണ്  പരിപാടികൾ പരിസമാപിച്ചത്.
Don't Miss
© all rights reserved and made with by pkv24live