കുന്ദമംഗലം : കുറ്റിക്കാട്ടൂർ 2020-2021തുല്യത വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തുല്യത കോർഡിനേറ്റർ ഇടമച്ചിൽ ബാലകൃഷ്ണൻ ഒന്നാം ചരമവാർഷികവും, അനുസ്മരണവും സംഘടിപ്പിച്ചു. കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു.മുഹമ്മദ് റൈഹാൻ കുറ്റികാട്ടൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സകരിയ OK അധ്യക്ഷത വഹിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് നോഡൽ വികസന കേന്ദ്രത്തിലേക്ക് നൽകിയ ലൈബ്രറി അലമാര ലേഖ ബാലകൃഷ്ണൻ, റൈഹാൻ കുറ്റികാട്ടൂർ എന്നിവർ ചേർന്നു ബ്ലോക്ക് പ്രസിഡന്റിന് കൈമാറി.
കുന്ദമംഗലം പഞ്ചായത്ത് വൈ :പ്രസിഡന്റ് അനിൽ കുമാർ V, നോഡൽ പ്രേരക് അശോകൻ, പ്രേരക് വിജയൻ കുന്ദമംഗലം, അജിത കായലം, പ്രേരക് ഷൈജ പെരിങ്ങളം, ടീച്ചർ സബിത പൂവാട്ടുപറമ്പ്, സഹീർ മാഷ് എന്നിവർ പ്രസംഗിച്ചു.