അധ്യാപക ദിനം അധ്യാപകരുടേത് മാത്രമലല്ല:
വിദ്യാർത്ഥികളുടേയും -പി കെ അസീസ്
കോഴിക്കോട്:
അധ്യാപക ദിനം എന്നത് അധ്യാപകന്റെയും വിദ്യാര്‍ഥിയുടെയും ഒരുമിച്ചുള്ള ദിനമാണെന്നും ആ ദിനത്തിന്റെ എല്ലാ പ്രാധാന്യവും രണ്ട് കൂട്ടരുടെയും ഭാരിച്ച ഉത്തരവാദിത്വമാണെന്ന് ഓര്‍ക്കേണ്ടതുമുണ്ട്. പ്രത്യേകിച്ചും ഒരു ഭാഗത്ത് പുരോഗതിയുടെ വലിയ വെളിച്ചങ്ങളും മറുഭാഗത്ത് വിനാശകരമായ ഇരുട്ടുകളും മുഖാമുഖം നില്‍ക്കുന്ന ഈ വേളയില്‍ ഈ രണ്ട് വംശത്തിനും വര്‍ധിച്ച ഉത്തരവാദിത്വമാണുള്ളതെന്നും കെ എസ് ടി യു സംസ്ഥാന ഓർഗനൈസിംഗ് സിക്രട്ടറി പി കെ അസീസ് പറഞ്ഞു.കെ എസ് ടി യു സ്ഥാപകകാല നേതാവും മാതൃകാധ്യാപകനുമായിരുന്ന കള്ളിയിൽ മുഹമ്മദ് മാസ്റ്ററെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ പി സാജിദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി കെ എം ഷഹീദ്, വിദ്യഭ്യാസ ജില്ലാ ജനറൽ സെക്രട്ടറി വി.പി.എ.ജലീൽ, ജില്ലാ വൈസ് പ്രസിഡണ്ട് പി.പി.ജാഫർ, ജില്ലാ വൈസ് പ്രസിഡണ്ട് ടി.അബ്ദുൽ നാസർ, എം കെ സുബൈർ പ്രസംഗിച്ചു.