Peruvayal News

Peruvayal News

എസ്.എഫ്. സി.ടി.എസ്.എ ജില്ലാ സമ്മേളനം നാളെ

എസ്.എഫ്. സി.ടി.എസ്.എ ജില്ലാ സമ്മേളനം നാളെ

കോഴിക്കോട്:
സ്വാശ്രയ കോളേജ് അധ്യാപക -അനധ്യാപക ജീവനക്കാരുടെ സംഘടനയായ സെൽഫ് ഫിനാൻസിംങ് കോളേജ് ടീച്ചേഴ്സ് ആൻറ് സ്റ്റാഫ് അസ്സോസിയേഷൻ  ജില്ലാ സമ്മേളനം  നാളെ  കോഴിക്കോട് കെ.എസ്.ടി.എ ഹാളിൽ ചേരും.

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഭൂരിപക്ഷം സ്ഥാപനങ്ങളും സ്വാശ്രയ മേഖലയിലാണ്  പ്രവർത്തിക്കുന്നത്. സ്വാശ്രയ മേഖല ഇരുപത്തഞ്ച് വർഷ ചരിത്രത്തിൽ ആദ്യമായി സ്വാശ്രയ നിയമം - 21 സർക്കാർ കൊണ്ടു വന്ന പശ്ചാതലത്തിലാണ്  സമ്മേളനം ചേരുന്നത്.

എന്നാൽ സംസ്ഥാനത്തെ ഒരു  സ്വാശ്രയ സ്ഥാപനത്തിലും  ഈ നിയമം നടപ്പിലാക്കാൻ തയ്യാറായിട്ടില്ല . നിയമത്തിനനുസരിച്ച്  സർവകലാശാല ചട്ടങ്ങളിലും ചില ഭേദഗതികൾ വരുത്തേണ്ടതുണ്ട്.

ജില്ലാ സമ്മേളനം  പി. മോഹനൻ മാസ്റ്റർ ഉത്ഘാടനം ചെയ്യും .

സമ്മേളന വിജയത്തിനായി 51 അംഗ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്.
സി. ഐ. ടി. യു ജില്ലാ വൈസ് പ്രസിഡണ്ട്
എം ധർമജൻ ചെയർമാനും കെ.പി . അബ്ദുൽ അസീസ് ജനറൽ കൺവീനറുമാണ് '
450 പ്രതിനിധികൾ   സമ്മേളനത്തിൽ പങ്കടുക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.
Don't Miss
© all rights reserved and made with by pkv24live