രക്തദാതാക്കളുടെ സംഗമം (ജീവരക്ഷ 2022)ശ്രദ്ധേയമായി...
ഹോപ്പ് ബ്ലഡ് ഡൊണേഴ്‌സ് ഗ്രൂപ്പ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന രക്തദാതാക്കളുടെ സംഗമം ട്രോമാ കെയർ സൊസൈറ്റി പ്രസിഡന്റ് CM പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു..
പരിപാടിയിൽ പന്തീരാങ്കാവ് പോലീസ് സബ് ഇൻസ്‌പെക്ടരും ഹോപ്പ് മെമ്പറുമായ TV ധനഞ്ജയദാസ് മുഖ്യ പ്രഭാഷണം നടത്തി ..
ഹോപ്പിന്റെ ലോഗോ പ്രകാശനവും നിർവ്വഹിച്ചത് ധനഞ്ജയദാസാണ് ..ഹോപ്പ് ട്രഷറർ ഗിരീഷ്ബാബു ശാരദാമന്ദിരം ലോഗോ ഏറ്റുവാങ്ങി ..
തുടർന്ന് നടന്ന രക്തദാന ബോധവൽക്കരണ ക്ലാസ്സിൽ Dr അഫ്‌സൽ CK( ഗവ. W&C ഹോസ്പിറ്റൽ, കോഴിക്കോട്) 'രക്തദാനം അറിയേണ്ടതെല്ലാം' എന്ന വിഷയവും Dr അരുൺ VJ (MVR ക്യാൻസർ സെന്റർ മുക്കം) 'സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം' എന്ന വിഷയത്തെപ്പറ്റിയും സംസാരിച്ചു ..
സദസ്യരുടെ രക്തദാന സംബന്ധമായ സംശയങ്ങൾക്ക് ഡോക്ടർമാർ മറുപടി പറഞ്ഞു ..
തുടർന്ന് നടന്ന ആദരവ് നൽകൽ ചടങ്ങിൽ
ജീവകാരുണ്യ പ്രവർത്തകന്മാരായ മഠത്തിൽ അബ്ദുൽ അസീസ്, സലീം കൊമ്മേരി,രക്തദാന രംഗത്തെ അതികായരായ അബ്ദുൽ അസീസ് പെരിന്തൽമണ്ണ ,പോൾ കൂരൻ അങ്കമാലി, ജലീൽ ബാബു റഹ്മാൻ ബസാർ ,പ്രജീഷ് രാജഗിരി ,മുഹമ്മദ് പുനർജ്ജനി ,MJ പോൾ ചേർത്തല, ഫസൽ എരഞ്ഞോളി ,അൻസാരി തൊടുപുഴ, ലിജീഷ് മേനോൻ കെട്ടാങ്കൽ ,കേരള എമർജൻസി ടീം പ്രസിഡന്റ് സന്തോഷ് മണിയൂർ,വടകരയിലെ രക്തദാന സാമൂഹ്യ രംഗത്തെ മുനീർ സേവന ,സാമൂഹ്യ പ്രവർത്തകയും ഹോപ്പ് വനിതാ വിങ്ങ് മെമ്പറുമായ ജംഷിയ പരപ്പനങ്ങാടി തുടങ്ങിയവരെ ആദരിച്ചു ..
കന്യാകുമാരി നിന്നും കാശ്മീർ വരെ രക്തദാന കാൽനട സന്ദേശ യാത്ര നടത്തിയ സാഹസികൻ മെൽവിൻ തോമസ് ബത്തേരിയെയും ആദരിച്ചു ..
അകാലത്തിൽ മരണമടഞ്ഞ 52 തവണ രക്തദാനം നടത്തിയ രക്തദാന സാമൂഹ്യ പ്രവർത്തകനായിരുന്ന ബിനോയ് താമരശ്ശേരിക്ക് നൽകിയ മരണാനന്തര ബഹുമതി ബിനോയിയുടെ ഭാര്യ നിഷ ഏറ്റുവാങ്ങി..
മഠത്തിൽ അബ്ദുൽഅസീസ് ,KVVES യൂത്ത് വിങ്ങ് സംസ്ഥാന സെക്രെട്ടറി മനാഫ് കാപ്പാട് ,ജില്ലാ പ്രസിഡന്റ് സലീം രാമനാട്ടുകര ,മുഹമ്മദ് പരപ്പനങ്ങാടി ,പോൾ കൂരൻ,അൻസാരി തൊടുപുഴ KVVES ജില്ലാ വൈസ് പ്രസിഡന്റ് CH റാഷിദ് തങ്ങൾ,അംബിക ടീച്ചർ അത്തോളി ,ബുഷ്‌റ കൊയിലാണ്ടി എന്നിവർ സംസാരിച്ചു ..
ഹോപ്പ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരി അധ്യക്ഷനായിരുന്നു ..
രക്തദാന മേഖലയിലെ വിവിധ പ്രശ്നങ്ങൾ പ്രരിഹരിക്കുവാൻ ഗവൺമെന്റിന് നൽകുന്ന പ്രമേയങ്ങൾ ഹോപ്പ് എക്സിക്യൂട്ടീവ് മെമ്പർ Dr സയ്യിദ് ജുനൈദ് അവതരിപ്പിച്ചു ..
ഹോപ്പ് ജനറൽ സെക്രട്ടറി ജംഷാദ് പതിയാരക്കര സ്വാഗതവും ജോയിന്റ് സെക്രെട്ടറി സിദ്ധീഖ് പെരുമണ്ണ നന്ദിയും പറഞ്ഞു ..
ഹോപ്പ് വൈസ് പ്രസിഡന്റ് ആന്റണി ജെയിംസ് രക്തദാതാക്കളുമായുള്ള ഇന്റെറാക്ഷന് നേതൃത്വം നൽകി ..
ഹോപ്പ് എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പർമാരായ നൗഷാദ് ബേപ്പൂർ,അനിത ഗിരീഷ്,ഗഫൂർ പുളിക്കൽ,സുമേഷ് പാലേരി,ഷംസുദ്ധീൻ മുറംപാത്തി,ഷക്കീർ പെരുവയൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി ..
ശാരദാമന്ദിരം ചിറക് രക്തദാന സേനയുടെയും KVVES യൂത്ത് വിങ്ങ് ചെമ്പകംതാഴം ജയിൽ റോഡ് യൂണിറ്റിന്റെയും സഹകരണത്തോടെ നടത്തിയ ജീവ രക്ഷ 2022 എന്ന് നാമകരണം ചെയ്യപ്പെട്ട പരിപാടിയിൽ തൊടുപുഴ,ഇടുക്കി,അങ്കമാലി,എറണാകുളം,കാസർഗോഡ്,കണ്ണൂർ,മാട്ടൂൽ,കടവത്തൂർ ,തലശേരി,മാനന്തവാടി,ബത്തേരി,പെരിന്തൽമണ്ണ,കൊണ്ടോട്ടി,കോട്ടക്കൽ ,പരപ്പനങ്ങാടി,പുളിക്കൽ,എടവണ്ണ,വാഴക്കാട്,മുക്കം,അരീക്കോട്,വടകര,കൊയിലാണ്ടി ,പയ്യോളി ,നാദാപുരം,കുറ്റ്യാടി എന്നിവിടങ്ങളിൽ നിന്നും കോഴിക്കോടിന്റെ സമീപ പ്രദേശങ്ങളിൽ നിന്നുമായി 300ഓളം പ്രതിനിധികൾ എത്തിയിരുന്നു ..