Peruvayal News

Peruvayal News

എളമരം ബി ടി എം ഒ യു പി സ്കൂളിലെ ഫാത്തിമ ഹന്നഗണിത പ്രതിഭ

എളമരം ബി ടി എം ഒ യു പി സ്കൂളിലെ ഫാത്തിമ ഹന്ന
ഗണിത പ്രതിഭ

വാഴക്കാട് :
ഗണിത പ്രതിഭകളെ കണ്ടെത്തുന്നതിനായി ആറാം തരം വിദ്യാർത്ഥികൾക്കായി നടത്തുന്ന നുമാറ്റ്സ് പരീക്ഷയിൽ കൊണ്ടോട്ടി സബ് ജില്ലാ തലത്തിൽ എളമരം ബി ടി എം ഒ യുപി സ്കൂളിലെ ഫാത്തിമഹന്ന ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടേയും  സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെയും നേതൃത്വത്തിൽ ആറാം ക്ലാസ്സിൽപഠിക്കുന്ന ഗണിതശാസ്ത്രത്തിൽ മിടുക്കരായ കുട്ടികളെ കണ്ടെത്തി പന്ത്രണ്ടാംക്ലാസ്സ് കഴിയുന്നത് വരെ പരിശീലനങ്ങളും പ്രായോഗികാനുഭവങ്ങളും നൽകി ഗണിതപ്രതിഭകളാക്കി വളർത്തിക്കൊണ്ട് വരുന്ന പദ്ധതിയാണ് നു മാറ്റ്സ് . കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിലും കോവിഡിന്റെ സാഹചര്യത്തിൽ പരീക്ഷ നടത്താൻ സാധിച്ചിരുന്നില്ല അവർക്കുള്ള പരീക്ഷയാണ് ഇപ്പോൾ നടന്നത്. 2021-22 അധ്യയന വർഷത്തി ൽ ആറാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി നടത്തിയ പരീക്ഷയിലാണ് ബി.ടി.എംഒ യു പി സ്കൂളിലെ ഫാത്തിമ ഹന്ന ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വെട്ടത്തൂർ സ്വദേശി തത്തങ്ങോട് മുജീബിന്റെയും ജവൈരിയ്യയുടേയും മകളാണ് . ഫാത്തിമ ഹന്നയേയും ഗണിതാധ്യാപിക ഹഫ്സ ടീച്ചറേയും പി.ടി.എ അഭിനന്ദിച്ചു
Don't Miss
© all rights reserved and made with by pkv24live