ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ കായികമേളക്ക് തുടക്കമായി
കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടുദിവസത്തെ കായികമേളക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു.
രണ്ടുമൂന്നു വർഷത്തോളമായി ഇതുപോലെയുള്ള കായിക മേളകൾ ഓരോ വിദ്യാലയങ്ങളിലും നടന്നിട്ട്..
രാവിലെ ഒൻപത് മണിക്ക് വിവിധ കേഡറ്റുകളുടെ അകമ്പടിയോടുകൂടി സ്കൂൾ മാനേജർ പി കെ വി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. കായികതാരങ്ങളെ അണിനിരത്തിക്കൊണ്ട് പരേഡ് സംഘടിപ്പിച്ചിരുന്നു. കേരള പോലീസ് റിട്ടയേഡ് അസിസ്റ്റൻറ് കമാൻഡർ ഓഫീസർ പിടി മെഹബൂബ് മുഖ്യ അതിഥിയായിരുന്നു.
വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഇതുപോലെയുള്ള വലിയ ഗ്രൗണ്ടുകളിൽ മത്സരിക്കുമ്പോൾ ട്രാക്കുകൾ തെറ്റാതെയും നിയമങ്ങൾ പാലിച്ചു കൊണ്ടും വളരെ ശ്രദ്ധാപൂർവ്വം മത്സരത്തിൽ പങ്കെടുക്കുവാൻ സാധിക്കും. സബ്ജില്ലാ റവന്യൂ ജില്ല കായിക മത്സരങ്ങൾ ഈ ഗ്രൗണ്ടിൽ വച്ചാണ് നടക്കുന്നത്. അതിന്റെ മുന്നോടിയായി വിദ്യാർത്ഥികൾക്ക് ഇതൊരു പരിശീലനം കൂടിയാണ്.
കായിക അധ്യാപകനായ സി ടി ഇല്യാസ് സ്വാഗതവും
പി ടി എ പ്രസിഡണ്ട് എസ്പി സലിം അധ്യക്ഷതയും നിർവഹിച്ചു.
പ്രധാന അധ്യാപകൻ വി കെ ഫൈസൽ, പ്രിൻസിപ്പാൾ ടി പി മുഹമ്മദ് ബഷീർ, എ കെ അഷ്റഫ് , കെ പി സാജിദ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറിമാരായ എ എം നൂറുദ്ദീൻ മുഹമ്മദ്, പി കെ അബ്ദുസ്സലാം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
ഫോട്ടോ: