എൽപി വിദ്യാർഥികളുടെ കായികമേള ശ്രദ്ധേയമായി
കോഴിക്കോട്
ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗം കായികമേള കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിലും എൽപി വിദ്യാർഥികളുടെ ഗായികമേള സ്കൂൾ ഗ്രൗണ്ടിലും ആയിരുന്നു നടന്നത്.
ചുട്ടുപൊള്ളുന്ന വെയിൽ ആണെങ്കിലും വിദ്യാർത്ഥികൾ അതൊന്നും തന്നെ വകവെക്കാതെ കായികമേളയിൽ ആവേശത്തോടെ പങ്കുചേർന്നു.
കായിക അധ്യാപകനായ സി ടി ഇല്യാസ് ഇതിനെല്ലാം തന്നെ നേതൃത്വം നൽകി.
സ്കൂൾ പിടിഎ പ്രസിഡണ്ട് എസ് പി സലീമിന്റെ അധ്യക്ഷതയിൽ പ്രധാന അധ്യാപകൻ വി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ടി പി മുഹമ്മദ് ബഷീർ കായിക താരങ്ങളെ പ്രശംസിച്ചുകൊണ്ടും കായിക മത്സരങ്ങളിൽ പങ്കാളികളായാൽ വരുംകാലങ്ങളിൽ ഓരോ വിദ്യാർത്ഥിക്കും ഭാവിയിൽ കിട്ടാവുന്ന അവസരങ്ങളെ കുറിച്ചും സംസാരിച്ചു.
പിടിഎ വൈസ് പ്രസിഡണ്ട് പി എൻ വലീത്, കെ പി സാജിദ്, സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ എം നൂറുദ്ദീൻ മുഹമ്മദ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ കെ അഷ്റഫ്, ഓഫീസ് സൂപ്രണ്ട് എൻ എം എം അസർ, ഷാജഹാൻ വഹീദ, നാഫില, ലൈല, തുടങ്ങിയവർ എല്ലാവരും തന്നെ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
കായികമേളയിൽ ക്ഷീണിച്ചുവരുന്ന വിദ്യാർത്ഥികൾക്കായി സ്കൂൾ മദർ പിടിഎയുടെ നേതൃത്വത്തിൽ വിവിധയിനം പാനീയങ്ങളും ഒരുക്കിയിരുന്നു.
രാവിലെ ഒൻപത് മണിക്ക് തന്നെ കായിക മേള തുടങ്ങുകയും വൈകിട്ട് മൂന്നു മണിയോടുകൂടി സമാപനം കുറിക്കുകയും ചെയ്തു.