കോവിഡ് കാല സന്നദ്ധ പ്രവർത്തകരേ ആദരിച്ചു.
കോഴിക്കോട് മെഡിക്കൽകോളേജിലെ കേഷ്യാലിറ്റിയിലും മറ്റും സന്നദ്ധ സേവന രംഗത്ത് മികവ് കാട്ടിയ വളണ്ടിയർമാരേ ട്രോമാ കെയർ യൂണിറ്റ് കമ്മറ്റിയുടെ കീഴിൽ ആദരിച്ചു.കോഴിക്കോട് പോലീസ് ക്ലബ്‌ൽ വെച്ചു സംഘടിപ്പിച്ച ചടങ്ങിൽ പി.കെ സന്തോഷ്കുമാർ(ACP ട്രാഫിക്ക്കോഴിക്കോട്)കെ.ജി സജിത്ത്കുമാർ,(വൈസ്പ്രിൻസിപ്പാൾ MCH) സി.എം. പ്രദിപ് കുമാർ(പ്രസിഡണ്ട് ട്രാമ കെയർകോഴിക്കോട്) പരിപാടികൾക്ക് നേതൃത്വംനൽകി സംസാരിച്ചു. കോവിഡ് കാലത്തെ പ്രവർത്തനത്തിന് വളണ്ടിയർമാർക്ക് ഉപഹാരം നൽകി ആദരിച്ചു. പി. എം വിജയൻ അദ്ധ്യക്ഷം വഹിച്ചു. MCH ട്രോമകെയർ യൂണിറ്റ് പ്രസിഡന്റ് നാസർ മായനാട് സ്വാഗതവും, മുഹമ്മദ് എം കെ നന്ദി യും പറഞ്ഞു.