മഴ പെയ്താൽ റോഡ് തോടാവുന്നു:
പരിഹാരം തേടി ജനകീയ സഭ സംഘടിപ്പിച്ചു
രാമനാട്ടുകര :
മഴ പെയ്താൽ റോഡ് നിറഞ്ഞൊഴുകി പുല്ലുംകുന്ന് റോഡ് തോടായി മാറി വെള്ളപ്പൊക്ക മുണ്ടാവുന്നതിന് പരിഹാരം തേടി പുല്ലുംകുന്ന് റെസിഡൻ്റ്സ് അസോസിയേഷൻ ( പുര) ജനകീയ സഭ സംഘടിപ്പിച്ചു. പരിസരത്തെ ഡിവിഷൻ കൗൺസിലർമാർ, വികസന സമിതി അംഗങ്ങൾ,
വിവിധ രാഷ്ട്രീയ പ്രതിനിധികൾ, റെസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ ,തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിൽ രാമനാട്ടുകര കുടുംബാരോഗ്യ കേന്ദ്രം - പുല്ലുംകുന്ന് റോഡ് നവീകരണ പ്രവർത്തിനടത്തുമ്പോൾ ആവശ്യമായ സ്ഥലങ്ങളിൽ മതിയായ ഡ്രൈനേജ് നിർമിക്കുക, തോടിന് കുറുകെയുള്ള കോൺക്രീറ്റ് തകർന്ന് ജീർണാവസ്ഥയിലയ രണ്ടു പാലങ്ങളും പുനർ നിർമിക്കുക,
തോട് കരകവിഞ്ഞു വീടുകളിൽ വെള്ളം കയറുന്നത് ഒഴിവാക്കുന്നതിന് തോടിന്റെ പാർശ്വഭിത്തി ഉയർത്തി കെട്ടുക, തോടിന്റെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് ഇരുകരകളും സഞ്ചാരയോഗ്യമാക്കുക, തോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും മണലും നീക്കം ചെയ്യുക, അശാസ്ത്രീയ തടയണകൾ നീക്കം ചെയ്യുക എന്നീ ആവശ്യങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകാൻ തീരുമാനിച്ചു.
നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പുര പ്രസിഡൻറ് കള്ളിയൻ അലവിക്കുട്ടി അധ്യക്ഷനായി. കൗൺസിലർമാരായ ബിന്ദു അറമുഖൻ, കെ ലളിത വികസന സമിതി കൺവീനർമാരായ ചന്ദ്രൻ , പി.കെ അസീസ്, മോഹനൻ സിനാർ, കെ.പി ഹസ്സൻ, മൻസൂർ രാമനാട്ടുകര ,പാറോൽ ബീരാവു ,പരിയാപുരത്ത് സുനിൽ കുമാർ, സിദ്ധീഖ് വൈദ്യരങ്ങാടി സംസാരിച്ചു