Peruvayal News

Peruvayal News

ഐ.എസ്.എം 'ഹൃദയത്തിന് വേണ്ടി നടത്തം' പരിപാടിയിൽ പങ്കെടുത്തു

ഐ.എസ്.എം 'ഹൃദയത്തിന് വേണ്ടി നടത്തം' പരിപാടിയിൽ പങ്കെടുത്തു.

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ ആരോഗ്യ,മത, സാമൂഹിക, സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകൾ സഹകരിച്ചു ലോക ഹൃദയദിനത്തിൽ നടത്തിയ 'ഹൃദയത്തിന് വേണ്ടി ഒരു നടത്തം' പരിപാടിയിൽ കെ.എൻ.എം യുവജന വിഭാഗമായ ഐ.എസ്.എം ഈലാഫ് വളണ്ടിയർമാരും, ആരോഗ്യ വിഭാഗമായ ഐ.എം.ബി പ്രവർത്തകരും സംബന്ധിച്ചു.
രാവിലെ ഏഴ് മണിക്ക് മാനാഞ്ചിറ സ്ക്വയറിൽ തുടങ്ങിയ നടത്തം ടൗൺ ഹാളിൽ സമാപിച്ചു. കെ.എൻ.എം സംസ്ഥാന സെക്രട്ടറി പാലത്ത് അബ്ദിറഹ്മാൻ മദനി,ഐ.എസ്.എം ജില്ലാ പ്രസിഡണ്ട് അഹമ്മദ് നിസാർ, സെക്രട്ടറി ഷഫീഖ് കോവൂർ, ഈലാഫ് കൺവീനർ ഷജീർഖാൻ, മുസമ്മിൽ പി.എം, ഷമീർ പാലത്ത്, ഫസൽ പട്ടേൽത്താഴം, മുജീബ് പൊറ്റമ്മൽ തുടങ്ങിയവർ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live