കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിലെ അധ്യാപകരെ ആദരിച്ചു. ഓണത്തോടനുബന്ധിച്ച് സ്കൂളുകൾ അടച്ചതുകൊണ്ട് തന്നെ അധ്യാപകരുടെ വീട്ടിൽ ചെന്ന് കൊണ്ടായിരുന്നു വിദ്യാർത്ഥികൾ അധ്യാപകരെ ആദരിച്ചത്. ഹയർസെക്കൻഡറിയിലെ മുതിർന്ന അധ്യാപികയായ
വിജയകുമാരി ടീച്ചറെയും, അബ്ദുൽ ഖാദർ കക്കാട്ടിനെയും ചടങ്ങിൽ ആദരിച്ചു.
അറിവ് നേടാനും, അറിവ് മറ്റൊരാൾക്ക് പകർന്നു കൊടുക്കുവാനും ഗുരുനാഥന്മാരുടെ ശിക്ഷണം വിലപ്പെട്ടത് തന്നെ.