മുജാഹിദ് സമ്മേളനം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: ഡിസംബർ 29 മുതൽ 2023 ജനുവരി 1വരെ നടക്കുന്ന ചതുർദിന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ കോഴിക്കോട് സൗത്ത് ജില്ലാ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം പ്രമുഖ വ്യവസായി വി. ശരീഫ് ഫറോക്ക് നിർവഹിച്ചു, യോഗത്തിൽ ജില്ലാ പ്രസിഡന്റ് സി. മരക്കാരുട്ടി അധ്യക്ഷത വഹിച്ചു, വളപ്പിൽ അബ്ദുസ്സലാം, സി. എം. സുബൈർ മദനി, വി. കെ ബാവ, റസാഖ് കൊടുവള്ളി, നാസർ കല്ലായി, ഷഫീക്ക് ടി. കെ, അസ്ജദ് കടലുണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.