പൂർവ്വ വിദ്യാർത്ഥികൾ കുറ്റിക്കാട്ടൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വീണ്ടും ഒത്തുചേർന്നു
ആദരണീയം 2022 എന്ന നാമത്തിൽ
കുറ്റിക്കാട്ടൂർ ഗവ. ഹൈസ്കൂളിൽ നിന്നും 1990 ൽ എസ് എസ് എൽ സി പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ വീണ്ടും ഒത്തുകൂടി. വിവിധയിനം പരിപാടികൾക്കായി സ്കൂൾ ഓഡിറ്റോറിയത്തിൽ ഒത്തു ചേര്‍ന്നു.
ഇത്തവണ എസ് എസ് എൽ സി പരീക്ഷയിൽ100%വിജയം നേടിയ സ്കൂളിൽ പ്രഫ..ശോഭീന്ദ്രൻമാഷിൻറ നേതൃത്വത്തിൽ വിജയ വൃക്ഷം നട്ടു..100 ഫല വൃക്ഷങ്ങൾ നടുന്ന പരിപാടി ഉൽഘാടനം ചൈയ്തു കൊണ്ടു അദ്ധേഹം പരിസ്ഥിതി സന്ദേശം നൽകി.സ്കൂളിനുള്ള ആദരം ഹെഡ് മാസ്റ്റർ നാരായണൻ ഏറ്റു വാങ്ങി....
പൂർവ്വ കാല അദ്ധ്യാപകരായിരുന്ന
അബ്ദുല്ല മാസ്റ്റർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, എന്നിവരെയും സഹപാഠിയുംഅദ്ധ്യാപക അവാർഡ്,മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർ തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ച ടിപി മുഹമ്മദ് ബഷീർ മാസ്റ്ററേയും(പ്രിൻസിപ്പാൾ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ) എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കലാ പരിപാടികൾക്ക് ദാസേട്ടൻ കോഴിക്കോടിൻറ സാന്നിദ്ധ്യം ആവേശമായി. പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ
അലി പുത്തലത്ത് അദ്ധ്യക്ഷതയും, ജാഫർ മാസ്റ്റർ
സബ് ഇൻസ്പെക്ടർ
സുനിൽകുമാർ,ബഷീർ,പൂർണ്ണിമ, ലത്തീഫ്,നസീർ, അശ്റഫ് ഇ,നൂർജഹാൻ,അഫ്സൽ,മനോജ്.തുടങ്ങിയവർ നേതൃത്വം നല്കി..