കോഴിക്കോട് ജില്ലാ ജൂനിയർ ഖൊ- ഖൊ ചാമ്പ്യൻഷിപ്പ് സേവാ മന്ദിരം പോസ്റ്റ് ബേസിക് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൌണ്ടിൽ രാമനാട്ടുകരയിൽ വെച്ച് നടന്നു. ആൺ കുട്ടികളുടെ വിഭാഗത്തിൽ 9 ടീമുകളും പെൺകുട്ടികളുടെ വിഭാഗത്തിൽ 11 ടീമുകളും പങ്കെടുത്തു. ചാമ്പ്യൻഷിപ്പ് രാമനാട്ടുകര മുൻസിപ്പൽ കൗൺസിലർ അഫ്സൽ. കെ ഉൽഘാടനം ചെയ്തു.ജില്ലാ ഖൊ- ഖൊ അസോസിയേഷൻ പ്രസിഡണ്ട് KT.റസാഖ് അദ്ധ്യക്ഷത വഹിച്ചു.ജലീൽ.V, ശശിധരൻ സി.പി, വാസു മുതലായവർ ആശംസകൾ അറിയിച്ച പരിപാടിയിൽ SPBHSS ലെ കായികാധ്യാപകൻ പ്രജിഷ് നന്ദി രേഖപ്പെടുത്തി. ജില്ലാസ്പോർട്സ് കൗൺസിൽ ഒബ്സർവർ C പ്രേമചന്ദ്രൻപങ്കെടുത്തു. ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ അറ്റാക്കേഴ്സ് ഖൊ- ഖൊ ക്ലബ് രാമനാട്ടുകര ഒന്നാം സ്ഥാനവും, മേഘ വൈദ്യരങ്ങാടി രണ്ടാം സ്ഥാനവും, നീലേശ്വരം സ്പോർട്സ് അക്കാദമി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ ഇഗ്നൈറ്റ് പി.എസ്.സി കോച്ചിംഗ് സെൻ്റർ രാമനാട്ടുകര ഒന്നാം സ്ഥാനവും അറ്റാക്കേഴ്സ് ഖൊ- ഖൊ ക്ലബ് രണ്ടാം സ്ഥാനവും, സെക്രട്ട് ഹാർട്ട് എച്ച് എസ് എസ് തിരുവമ്പാടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനത്തിൽ കോഴിക്കോട് ജില്ലാ ഖൊ- ഖൊ അസോസിയേഷൻ പ്രസിഡണ്ട് കെ.ടി റസാഖ് അദ്ധ്യക്ഷം വഹിച്ചു. രാമനാട്ടുകര മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ സുരേഷ്.കെ വിജയികൾക്ക്സമ്മാനദാനം നിർവ്വഹിച്ചു.കോഴിക്കോട് ജില്ലാ ഖൊ- ഖൊ അസോസിയേഷൻ സെക്രട്ടറി ബൈജു .കെ ചാമ്പ്യൻഷിപ്പിന് നന്ദി പ്രകാശിപ്പിച്ചു.