കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി രാമനാട്ടുകര യൂണിറ്റ്തല മെമ്പർഷിപ് ക്യാമ്പയിൻ സുരഭി മാളിൽ പുതുതായി പ്രവർത്തനം ആരംഭിച്ച കേക്ക് സ്റ്റുഡിയോ മാനേജിങ് പാർട്ണർ പി. മുഹമ്മദ് സാലിഹ്ന് നൽകികൊണ്ട് നഗരസഭ കൗൺസിലർ കെ.ജെയ്‌സൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജലീൽ ചാലിൽ അദ്ധ്യക്ഷനായി. മോഹൻദാസ് തടത്തിൽ, കെ. അബ്ദുൾ സലാം,എം. ഉസ്മാൻ, പി. മുഹമ്മദ് നൗഫൽ, പി.പി. അബ്ദുള്ള എന്നിവർ സംബന്ധിച്ചു.