സ്നേഹക്കൂട് സ്നേഹസംഗമം സംഘടിപ്പിച്ചു.
മാവൂർ പാറമ്മൽ പഴമ്പള്ളി മേത്തൽ, ഓനാക്കിൽ മേത്തൽ, തെറ്റുമ്മൽ പ്രദേശത്തെ അയൽപക്ക കൂട്ടായ്മയായ സ്നേഹക്കൂട് 'സ്നേഹസംഗമം' എന്ന പേരിൽ വിവിധ കലാപരിപാടികളും സ്നേഹ സദസ്സും സംഘടിപ്പിച്ചു.
പ്രായഭേദമന്യേ കുട്ടികളും മുതിർന്നവരും വിവിധയിനം കലാപരിപാടികളിൽ പങ്കെടുത്തു.വാർഡ് മെമ്പർ എം.പി കരീം പരിപാടി ഉൽഘാടനം ചെയ്തു.പി.എം മൂസ്സ അദ്ധ്യക്ഷത വഹിച്ചു. പി.എം.സി മുഹമ്മദ്, ആയിഷ സലാം, ഷറഫുന്നീസ എന്നിവർ പ്രസംഗിച്ചു. നജ്മു ബഷീർ, പി.എം മുസ്ഥഫ, പി.എം എ നാസർ, സലീന ഒ, ഹസീന ബഷീർ എന്നിവർ വിജയികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.പി.എം ആലിക്കുട്ടി സ്വാഗതവും ബഷീർ പി.എം നന്ദിയും പറഞ്ഞു.