കോഴിക്കോട് സിറ്റി സബ്ജില്ല ഫെൻസിങ് ചാമ്പ്യൻഷിപ്പിന് തുടക്കം
കോഴിക്കോട്:
കോഴിക്കോട് സിറ്റി സബ്ജില്ല ഫെൻസിങ് ചാമ്പ്യൻഷിപ്പ് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ സബ്ജില്ലാ, ജില്ല, സ്റ്റേറ്റ് തലത്തിൽ ഏറ്റവും നല്ല രീതിയിൽ മികവ് പുലർത്തിയ കായികതാരങ്ങൾ ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലുണ്ട്.
സ്കൂൾ പ്രിൻസിപ്പാൾ ടിപി മുഹമ്മദ് ബഷീർ അധ്യക്ഷതയും പിടിഎ പ്രസിഡണ്ട് എസ്പി സലിം ഉദ്ഘാടനവും ചെയ്തു. പ്രധാന അധ്യാപകൻ വി കെ ഫൈസൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ കെ അഷ്റഫ്, ഇൻറർനാഷണൽ ഫെൻസിംഗ് താരം ഡസ്നി, ഓഫീസ് സൂപ്രണ്ട് എൻ എം അസർ,
റിഫാദ്, കൈസ്, ആനി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.