അംഗനവാടിയിലേക്ക് വാട്ടർ പ്യൂരിഫൈർ കൈമാറി
കൊടിയത്തൂർ:
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിലെ കഴുത്തുട്ടിപുറായ അംഗനവാടിയിലേക്ക് ജെ.സി.ഐ കാരശ്ശേരി നൽകിയ വാട്ടർ പ്യൂരിഫൈർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി ഷംലൂലത്ത് അംഗനവാടി ടീച്ചർ വി പി പേമാകുമാരിക്ക് കൈമാറികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ പതിനാറാം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ് ,ജെ.സി.ഐ അംഗങ്ങളായ സിദ്ധീഖ് പ്യൂരിറ്റി,ഷുഹൈബ് പി.കെ, ജോഷിത്ത് എസ് എന്നിവർ പങ്കെടുത്തു.