വെട്ടുപാറ മുസ്‌ലിം ലീഗ് - സി.എച്ച് സെൻ്റർ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ
KMCC ഭാരവാഹികളായ
മാറാടി ബഷീറിനും, വി ടി അൻവറിനും
സ്വീകരണവും ഉപഹാര സമർപ്പണവും നടത്തി
വെട്ടുപാറ:
ജിദ്ധ- കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത വി.ടി.അൻവറിനും, ജുബൈൽ ഹോസ്പിറ്റൽ ഏരിയ കമ്മിറ്റി പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട മാറാടി ബഷീറിനും വെട്ടുപാറ മുസ്‌ലിം ലീഗ് -സി.എച്ച് സെൻ്റർ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സ്വീകരണവും ഉപഹാര സമർപ്പണവും നടത്തി. കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.എ.ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്തു.കെ.വി. കുഞ്ഞാൻ അധ്യക്ഷനായി. ഇമ്പിച്ചി മോതി മാസ്റ്റർ, കെ.പി.സഈദ്, മുസ്തഫ കോനോത്ത്, വാരിസ്.വി.ടി, ആലിക്കോയ,ഇ.നവാസ് എം.പി.ഷംസു, വി.ടി.അൻവർ, മാറാടി ബഷീർ പ്രസംഗിച്ചു.വി.മുഹമ്മദ് കുഞ്ഞി മൗലവി പ്രാർത്ഥന നടത്തി.