Peruvayal News

Peruvayal News

കർഷകനെ അവഗണിച്ച് മുന്നോട്ടുപോകാൻ ആകില്ല:

കർഷകനെ അവഗണിച്ച് മുന്നോട്ടുപോകാൻ ആകില്ല:
കുന്ദമംഗലം മണ്ഡലം കൺവെൻഷനും 
മെമ്പർഷിപ്പ് ക്യാമ്പയിനും

മാവൂർ:
 മണ്ണിൽ വിയർപ്പൊഴുക്കുന്ന കർഷകനെ അവഗണിച്ച് മുന്നോട്ട് പോകാൻ ഒരു  ഭരണകർത്താക്കൾക്കും കഴിഞ്ഞിട്ടില്ലെന്നും കർഷകർ സംഘടിച്ച് നിന്നാൽ പല അവകാശങ്ങളും നേടാനാകുമെന്നും സ്വതന്ത്ര കർഷക സംഘം  ജില്ലാ സെക്രട്ടറി നസീർ വളയം അഭിപ്രായപ്പെട്ടു.
സ്വതന്ത്ര കർഷകസംഘം കുന്ദമംഗലം മണ്ഡലം കൺവെൻഷനും 
മെമ്പർഷിപ്പ് ക്യാമ്പയിനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കുറ്റിക്കടവ് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച്  നടത്തിയ പരിപാടിയിൽ
മണ്ഡലം പ്രസിഡണ്ട് എ.വി മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു.

  മെമ്പർഷിപ്പ് കൂപ്പൺ വിതരണോദ്ഘാടനം
ജില്ലാപ്രവർത്തകസമിതി അംഗവും റിട്ടേണിംഗ് ഓഫീസറുമായ ക്രസൻ്റ് മുഹമ്മദലി നിർവഹിച്ചു.
മണ്ഡലം ഭാരവാഹികളായ
എ വി മൊയ്തീൻ കോയ, മുനീർ കുതിരാടം, ബീരാൻകുട്ടി എന്നിവർ വിവിധ പഞ്ചായത്തുകളിയിലേക്കുള്ള മെമ്പർഷിപ്പ് കൂപ്പണുകൾ  ഏറ്റുവാങ്ങി.

 മുസ്ലീം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട മുഖ്യപ്രഭാഷണം നടത്തി.

കർഷകസംഘം ജില്ലാ ട്രഷറർ പി ബീരാൻ കുട്ടി, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് മങ്ങാട്ട്
അബ്ദു റസാഖ്,  കർഷകസംഘം മണ്ഡലം സെക്രട്ടറി അബ്ദുറഹിമാൻ എന്നിവർ പഞ്ചായത്ത് ട്രഷറർ ഹബീബ് ചെറുപ്പ എന്നിവർ സംസാരിച്ചു.

നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുനീർ കുതിരാടം സ്വാഗതവും മണ്ഡലം സെക്രട്ടറി ഖാദർ ഹാജി നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live