ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ടു വർഷത്തിനുശേഷമാണ് വിദ്യാലയങ്ങളിൽ ഇങ്ങനെയൊരു ഉത്സവം നടക്കുന്നത്.
ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
രാവിലെ ശിങ്കാരിമേളതോട് കോടി ഘോഷയാത്രയായി ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിനായി പ്രത്യേകം പൂക്കള മത്സരങ്ങളും കമ്പവലി, ഉറിയടി, മ്യൂസിക്കൽ ബോൾ തുടങ്ങി മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
സ്കൂളിലെ മുഴുവൻ സ്റ്റാഫ് അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് കമ്പവലി മത്സരവും സംഘടിപ്പിച്ചു.