ആവിക്കൽ സമര ഭൂമി കെ.എൻ.എം നേതാക്കൾ സന്ദർശിച്ചു
കോഴിക്കോട്: ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ആവിക്കൽ തോട് പ്രദേശത്തെ നിർദ്ദിഷ്ട മാലിന്യ സംസ്കരണ പ്ലാൻ്റ് ജനവാസം കുറഞ്ഞ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ സർക്കാർ തയാറാവണമെന്ന് കെ.എൻ.എം. സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ ആവശ്യപ്പെട്ടു. കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഡ്യ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനജീവിതം ദുസ്സഹമാക്കുന്ന ഈ പദ്ധതിക്കെതിരെ ഉയർന്നു വരുന്ന മുഴുവൻ ജനങ്ങളുടെയും പ്രതിഷേധം ജനാധിപത്യ സർക്കാർ മുഖവിലക്കെടുത്തേ മതിയാവൂ.
ഈ ജനകീയ സമരത്തിന്ന് പിന്നിൽ തീവ്രവാദികളാണെന്ന സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ പ്രസ്താവന സമരത്തെ വർഗ്ഗീയവൽക്കരിക്കാനുള്ള ശ്രമമാണ്.
വിഷലിപ്തമായ ആ പ്രസ്താവന അദ്ദേഹം പിൻവലിച്ചേ മതിയാവൂ എന്നും ഹുസൈൻ മടവൂർ പറഞ്ഞു.
കെ.എൻ.എം ജില്ലാ സെക്രട്ടറി അബ്ദുസ്സലാം വളപ്പിൽ,
വൈസ് പ്രസിഡന്റുമാരായ ഇ.വി.മുസ്തഫ,
സി.എം സുബൈർ മദനി,ജോ. സെക്രട്ടറി നാസർ കല്ലായി, എൻ.പി.സി അബ്ദുറഹ്മാൻ, ജബ്ബാർ തുടങ്ങിയവർ സംബന്ധിച്ചു.
എം.ഇ.എസ് ജില്ലാ പ്രസിഡൻറ്