കൊടിയത്തൂരിൽ ലഹരി വിരുദ്ധ റാലി.
കൊടിയത്തൂർ :
അനു ദിനം വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ പിടിയിൽ നിന്നും യുവതലമുറയെ പിന്തിരിപ്പിക്കുക, സമൂഹത്തെ ബോധവൽക്കരിക്കുക തുടങ്ങിയവ ലക്ഷ്യമാക്കി കൊടിയത്തൂരിൽ സി.എച്ച് മുഹമ്മദ് കോയ കൾച്ചറൽ സൊസൈറ്റി ലഹരി വിരുദ്ധ റാലി നടത്തി. മുക്കം പോലീസ് സബ് ഇൻസ്‌പെക്ടർ ഹർഷാദ് ഉത്ഘാടനം ചെയ്തു.
പൊതുജനങ്ങളുടെ പൂർണ പിന്തുണ ഉണ്ടെങ്കിലെ ഈ വിപത്ത് വിപാടനം ചെയ്യാനാവൂവെന്ന് അദ്ദേഹം പറഞ്ഞു.
തിരുവമ്പാടി മണ്ഡലം ലീഗ് സെക്രട്ടറി മജീദ് പുതുക്കുടി മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് സലാം എള്ളങ്ങൾ അധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ അബൂബക്കർ, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് കെ.പി അബ്ദുറഹ്മാൻ, സൊസൈറ്റി രക്ഷാധികാരികളായ ടി.ടി അബ്ദുറഹ്മാൻ, ഇ.കെ മായിൻ, ഖത്തർ കെ.എം.സി.സി പഞ്ചായത്ത് ജന. സെക്രട്ടറി അഡ്വ. സജിമോൻ കാരക്കുറ്റി, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി നൗഫൽ പുതുക്കുടി, അബ്ദുസ്സമദ് കണ്ണാട്ടിൽ, പുതിയോട്ടിൽ മുഹമ്മദലി, ഇ. മോയിൻ മാസ്റ്റർ, പി.പി ഫൈസൽ, ആദിൽ കെ.കെ, ഷാഹിൽ കണ്ണാട്ടിൽ, നാദിർഷ കോട്ടമ്മൽ, പി.പി ഷബീൽ, വി.സി അബ്ദുല്ലകോയ തുടങ്ങിയവർ സംസാരിച്ചു. ജന. സെക്രട്ടറി ഇ.എ ജബ്ബാർ സ്വാഗതം പറഞ്ഞു.