Peruvayal News

Peruvayal News

ചൈൽഡ് പ്രൊട്ടക്റ്റ് ടീം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.

ചൈൽഡ് പ്രൊട്ടക്റ്റ് ടീം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു.
കൽപ്പറ്റ നഗരസഭ ബഡ്സ് സ്കൂൾ  വിദ്യാർത്ഥികളും അവരുടെ ടീച്ചേഴ്സും രക്ഷിതാക്കളുമൊത്താണ് ഓണം ആഘോഷിച്ചത്.  അവരോടൊത്ത് പാട്ടുകൾ പാടിയും , നൃത്തംകളിച്ചും , ഭക്ഷണം കഴിച്ചും ഓണം ആഘോഷിച്ചു..
ഈ മക്കൾക്ക് കരുതലിൻ്റെ കരങ്ങളായ ടീച്ചേഴ്സിനും സ്റ്റാഫിനും ചടങ്ങിൽവച്ച് വയനാട് സി പി റ്റി യുടെ സ്നേഹോപഹാരങ്ങൾ സമ്മാനിച്ചു.
കൽപ്പറ്റ നഗരസഭാ ചെയർമാൻ  നജീബ് കേയംതൊടി ആഘോഷ പരിപാടി ഉത്ഘാടനം നിർവഹിച്ചു.
 സ്കൂൾ ഹെഡ് ചടങ്ങിന് സ്വാഗതം പറഞ്ഞു. സി പി റ്റി വയനാട് ജില്ലാ പ്രസിഡണ്ട് റസാഖ് മുട്ടിൽ മുഖ്യ പ്രഭാഷണം നടത്തി.സെക്രട്ടറി ഷഹർബാനു ,ട്രഷറർ സംഗീത  എക്സിക്യുട്ടീവ് മെമ്പർ മാരായ നാസർ മേപ്പാടി, അൻസിയ ജ്യോതി ,  
ഷഫീന എന്നിവരും മറ്റു സി പി റ്റി പ്രവർത്തകരും ഈ ആഘോഷത്തിൽ പങ്കുച്ചേർന്നു.
Don't Miss
© all rights reserved and made with by pkv24live