ഐ.എസ്.എം ഗോൾഡൻ ഹോം നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് :
കേരളാ നദ് വത്തുൽ മുജാഹിദീൻ യുവഘടകമായ ഐ.എസ്.എം ഗോൾഡൺ ജൂബിലിയുടെ ഭാഗമായി ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ ഈലാഫ് സാമൂഹ്യക്ഷേമ വകുപ്പ് മടവൂരിൽ നിർമ്മിക്കുന്ന ഗോൾഡൻ ഹോമിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം കെ എൻ എം സംസ്ഥാന വൈസ് : പ്രസിഡന്റ് ഡോ: ഹുസൈൻ മടവൂർ നിർവഹിച്ചു.
പ്രാദേശിക, ജില്ലാ കമ്മറ്റികളുടെ സഹകരണത്തോടെ നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിൻ്റെ ഭാഗമായി രണ്ട് വീടുകളാണ് മടവൂർ പുനത്തുംകുഴിയിൽ നിർമ്മിക്കുന്നത്.
കെ എൻ എം കോഴിക്കോട് ജില്ലാ പ്രസിഡന്റ് മരക്കാരുകുട്ടി, ജില്ലാ സെക്രട്ടറി വളപ്പിൽ അബ്ദുസലാം, സുബൈർ മദനി, അബ്ദുൽ ഗഫൂർ ഫാറൂഖി, എം.എം അബ്ദുറസാഖ്,ഐ എസ് എം ജില്ലാ പ്രസിഡന്റ് അഹമ്മദ് നിസാർ ഒളവണ്ണ, സെക്രട്ടറി ഷെഫീഖ് കോവൂർ, ഷജീർ ഖാൻ , അബ്ദുൽ മജീദ് നരിക്കുനി, ഖാദർ നരിക്കുനി, സൈദു മുഹമ്മദ് കുരുവട്ടൂർ , റഊഫ് പുത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.