സേവനരംഗത്ത് നിറസാന്നിധ്യമായി
ഹിമായത്തിലെ എൻഎസ്എസ് വിദ്യാർഥികൾ
കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ കോഴിക്കോട് ചേവായൂർ കുഷ്ഠരോഗ ആശുപത്രിയും പരിസരവും ശുചീകരണം നടത്തി.
അൻപതോളം വിദ്യാർത്ഥികൾ ശുചികരണത്തിൽ പങ്കെടുത്തു.
രാവിലെ ഒൻപത് മണിക്ക് തുടങ്ങിയ ശുചീകരണ പ്രവർത്തനങ്ങൾ രണ്ട് മണിയോടെ അവസാനിപ്പിച്ചു.
തികച്ചും മാതൃകാപരമായ പ്രവർത്തനങ്ങളാണ് എൻഎസ്എസ് വിദ്യാർത്ഥികൾ ചെയ്തു പോരുന്നത്.