സ്കൂൾ ജീപ്പ് ഡ്രൈവർക്ക് നായുടെ കടിയേറ്റു.
മാവൂർ: സ്കൂൾ ജീപ്പ് ഡ്രൈവർക്ക് നായുടെ കടിയേറ്റു. ചാത്തമംഗലം നെച്ചൂളി തിരുവച്ചാലിൽ ബാബുവിനാണ് (60) മാവൂർ കണ്ണിപ്പറമ്പിൽവെച്ച് കടിയേറ്റത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. ജീപ്പ് നിർത്തി കുട്ടികളെ വണ്ടിയിൽനിന്ന് ഇറക്കുമ്പോൾ നായ ഓടിവന്ന് കടിക്കുകയായിരുന്നു. വെള്ളന്നൂരിൽ സ്വകാര്യ സ്കൂളിന്റെ ജീപ്പിലെ ഡ്രൈവറാണ് ബാബു. പരിക്കേറ്റ ബാബു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.