Peruvayal News

Peruvayal News

ഓർമ്മച്ചെപ്പ് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി

ഓർമ്മച്ചെപ്പ് പൂർവ്വ വിദ്യാർത്ഥി സംഗമം  നടത്തി

മാവൂർ:
 മാവൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൾ 1998 എസ്എസ്എൽസി ബാച്ച് പൂർവ്വ  വിദ്യാർത്ഥികൾ ഓർമ്മച്ചെപ്പ് എന്നപേരിൽ പൂർവ്വ വിദ്യാർത്ഥി സംഗമം  നടത്തി. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം  മുൻ സീനിയർ അധ്യാപിക സുമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. സംഗമം ചെയർമാൻ
 പി.സി ഉസ്മാൻ അധ്യക്ഷത വഹിച്ചു.
മാവൂർ സി ഐ വിനോദൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
സ്കൂൾ ഹെഡ്മിസ്ട്രസ് .യു.സി
ശ്രീലത, അധ്യാപകരായ മുഹമ്മദലി മാസ്റ്റർ, അബ്ദുൽ വഹാബ് മാസ്റ്റർ, ജാനകി ടീച്ചർ, ആശ ടീച്ചർ, രജനി ടീച്ചർ, ബിച്ചുമാസ്റ്റർ, തുളസി ടീച്ചർ വിജയമ്മ ടീച്ചർ, പ്രിയ ,പരമേശ്വരൻ മാസ്റ്റർ, ഉഷ, റസിയ , കോയ, വഹാബ്  വിലാസിനി , റാണി  പുഷ്പവല്ലി , ശങ്കരൻ  എന്നിവർ  സംസാരിച്ചു.

ഫ്ലവേഴ്സ് ടോപ് സിംഗർ ഗായിക ദേവനന്ദ എം എസ്, പോലീസ് ഇൻസ്പെക്ടർ നവീൻ എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
കൺവീനർ ശ്രീജിത്ത് സ്വാഗതവും 
ട്രഷറർ
അബ്ദുള്ള നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live