കൊടിയത്തൂർ ഗ്രമപഞ്ചായത്ത് മികച്ച കർഷക വിദ്യാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട പന്നിക്കോട് എ യു.പി സ്കൂളിലെ ആയിഷ ഹനയെയും ,ഭിന്നശേഷി വിദ്യാർത്ഥികളിൽ നിന്ന് മുഹമ്മദ് സിനാൻ, മുഹമ്മദ് ഷിഹാൻ എന്നിവരെയും സ്കൂളിൽ നടന്ന ചടങ്ങിൽ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.ഷംലൂലത്ത്, വൈസ് പ്രസിഡണ്ട് ശിഹാബ് മാട്ടുമുറി, മുക്കം എസ്.ഐ അസൈൻ തുടങ്ങിയവർ ഉപഹാരം നൽകി.ചടങ്ങിൽ പഞ്ചായത്ത് ചെയർമാൻമാരായ എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, മനേജർ സി.കേശവൻ നമ്പൂതിരി ,ഹെഡ്മിസ്ട്രസ്സ് വി.പി ഗീത, പി .ടി .എ പ്രസിഡണ്ട് സി ഹരീഷ്, മുൻ പ്രധാന അധ്യാപകരായ കുസുമം തോമസ്, ഗംഗ ടീച്ചർ, പി.ടി എ. വൈസ് പ്രസിഡണ്ട് പി.വി അബ്ദുള്ള ,എം.പി ടി എ ചെയർപേഴ്സൺ റസീന മജീദ് ,എസ് എസ് ജി ചെയർമാൻ ബഷീർ പാലാട്ട്, കൺവീനർ സി. ഫസൽ ബാബു, സ്റ്റാഫ് സെക്രട്ടറി പി.കെ ഹഖീം മാസ്റ്റർ കളൻതോട്, സർജിന ടീച്ചർ, സലീല ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.