പെരുവയൽ സേവാസമിതി ഫൗണ്ടേഷൻ്റെ അനുബന്ധ ഘടകമായ സേവാ കെയർ പോളിക്ലിനിക് ആൻഡ് ഡയഗ്നോസ്റ്റിക് സെൻറർ, ദേശീയ പുരസ്കാര ജേതാവായ നഞ്ചിയമ്മ ഉദ്ഘാടനം ചെയ്തു നാടിന് സമർപ്പിച്ചു. ചെണ്ടവാദ്യ പെരുമഴയുടെയും മറ്റു കലാസാംസ്കാരിക പരിപാടികളുടെയും അകമ്പടിയോടുകൂടി നടന്ന ഉദ്ഘാടന ചടങ്ങിൽ സേവാ സമിതി ജനറൽ സെക്രട്ടറി ഗിരീഷ് പെരുവയൽ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് സുരേഷ് മീനാസദനം അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തിനുശേഷം പാഠ്യ പാഠ്യേതര മേഖലയിലെ ഉന്നത വിജയത്തിനുള്ള അവാർഡുകൾ സമ്മാനിച്ചു, കാരുണ്യമൃത തീർത്ഥം പരിപാടിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 12 പേർക്കുള്ള പെൻഷൻ വിതരണം വേദിയിൽ നഞ്ചിയമ്മ നിർവഹിച്ചു. എംജി യൂണിവേഴ്സിറ്റി കലാപ്രതിഭ കലാക്ഷേത്ര അമൽനാഥിനുള്ള് അനുമോദന ചടങ്ങ് കൂടിയായിരുന്നു വേദി, ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ സുബിത തോട്ടാഞ്ചേരി സീമ ഹരീഷ് ശ്രീമതി രേഷ്മ തെക്കേടത്ത്, വിനോദ് ഇളവന, ഉനൈസ് അരീക്കൽ എന്നിവരും വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വേണു മാക്കോലത്ത്, സി ടി സുകുമാരൻ, ഷാജി അറപ്പൊയിൽ എന്നിവരും ആശംസകൾ നേർന്ന് സംസാരിച്ചു ' ഉദ്ഘാടനത്തിനു ശേഷം ക്ഷേത്ര കലാവിദ്യാപീഠത്തിൻ്റെയും മാതൃ സേവിനിയുടെയും അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി പരിപാടിക്ക് സേവാ കെയർ ഡയറക്ടർ എം പി ബിജു നന്ദി രേഖപ്പെടുത്തി.