കലാകൈരളി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കലാകൈരളി കലാസാഹിത്യ സാംസ്കാരികവേദിയുടെ പുരസ്കാരങ്ങൾ
.
കവിയും ഗാനരചയിതാവും സാഹിത്യകാരനും ആരോഗ്യ വിദഗ്ദനുമായ ഡോക്ടർ പി.സജീവ്കുമാർ, ചലച്ചിത്ര നിർമ്മാതാവും നടനും ഗാനരചയിതാവും കവിയും നോവലിസ്റ്റുമായ ശ്രീ.പ്രഭാകരൻ നറുകര, കവിയും കഥാകൃത്തും നോവലിസ്റ്റും നാടകകൃത്തും ഗാനരചയിതാവുമായ ശ്രീമതി ടി.ടി.സരോജിനി, നിരവധി കലാകായിക സാംസ്കാരിക ജീവകാരുണ്യ സംഘടനകളുടെ സാരഥിയും നടനും ഗായകനുമായ ശ്രീ.പി.എസ്.അലി, ചലച്ചിത്ര നടനും നാടകകൃത്തും നിരവധി ഷോർട്ട് ഫിലിമുകളുടെ തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീ.ഗഫൂർ പൊക്കുന്ന്, തച്ചുശാസ്ത്ര വാസ്തുവിദ്യ ജ്യോതിഷ പണ്ഡിതനും കവിയും സാഹിത്യകാരനുമായ ശ്രീ.തമ്പാൻ മേലാചാരി,
അധ്യാപികയും കവിയും കഥാകൃത്തും ഗാനരചയിതാവുമായ ശ്രീമതി ഉഷ സി നമ്പ്യാർ, നടിയും മോഡലും ജീവകാരുണ്യ പ്രവർത്തകയുമായ ശ്രീമതി ശോഭന നായർ എന്നിവരാണ് കലാകൈരളി ബഹുമുഖ പ്രതിഭാ പുരസ്കാരങ്ങൾക്ക് അർഹരായത്.
കവിയും കഥാകൃത്തും ഗാനരചയിതാവും നടനും നാടകകൃത്തും ചിത്രകാരനും മിനിയേച്ചർ രൂപങ്ങളുടെ നിർമ്മാതാവും അധ്യാപകനുമായ ശ്രീ.അനിൽ നീലാംബരി രചിച്ച 'നിഴൽരൂപങ്ങളുടെ കാല്പാടുകൾ' മികച്ച മിനിക്കഥാസമാഹാരമായും, അങ്കണവാടി ടീച്ചറും കവിയും ഗാനരചയിതാവുമായ ശ്രീമതി ലക്ഷ്മി ദാമോദർ രചിച്ച 'പുള്ളിപ്പൂമ്പാറ്റ' മികച്ച ബാലകവിതാ സമാഹാരമായും തിരഞ്ഞെടുത്തു.
സെപ്റ്റംബർ 25 ഞായറാഴ്ച രാവിലെ 11മണിക്ക് കോഴിക്കോട്ടെ അളകാപുരി ഹോട്ടലിൽ നടത്തുന്ന എസ്.കെ.പൊറ്റെക്കാട്ട് പുരസ്കാര സമർപ്പണ വേദിയിൽ, കലാകൈരളി പുരസ്കാരങ്ങൾ ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ ശ്രീ. സമദ് മങ്കട, ചലച്ചിത്ര തിരക്കഥാകൃത്തും സാഹിത്യകാരനുമായ ശ്രീ.പി.ആർ.നാഥൻ, എസ്.കെ.പൊറ്റെക്കാട്ടിന്റെ മക്കളായ ശ്രീ.ജ്യോതീന്ദ്രൻ പൊറ്റെക്കാട്ട്, ശ്രീമതി സുമംഗലി പൊറ്റെക്കാട്ട്, ശ്രീമതി സുമിത്ര ജയപ്രകാശ് എന്നിവർ സമ്മാനിക്കും.