എം.എം. ഹൈസ്ക്കൂൾ ക്ലാസ് റൂം ലൈബ്രറി പൂർണ്ണതയിലേക്ക്..
പരപ്പിൽ എം.എം. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ മുഴുവൻ ക്ലാസ് മുറികളിലും ഓരോ ലൈബ്രറി സമ്മാനിക്കുക എന്ന 1977-78 ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ വേവ്സിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആറാം തരത്തിലെ ആറ് ക്ലാസ് മുറികളിലെ ലൈബ്രറി എം.എം. ഓൾഡ് സ്‌റ്റുഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.പി. ഹംസത്ത് ഉദ്ഘാടനം ചെയ്തു. ഇതോടെ വേവ്സ് അഞ്ച് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള 30 ക്ലാസ് മുറികളിൽ ലൈബ്രറി സംവിധാനം പ്രാവർത്തികമാക്കി കഴിഞ്ഞു.
പ്രസിഡന്റ് സി.ഇ.വി. അബ്ദുൽ ഗഫൂറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ സി.സി. ഹസ്സൻ, മാനേജിംഗ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി പി.വി. ഹസ്സൻ കോയ, സെക്രട്ടറി കെ.വി. ഇസ്ഹാക്ക്, ട്രഷറർ എ.വി. റഷീദ് അലി, പി.ടി.എ. വൈസ് പ്രസിഡണ്ട് സാദിക്ക് ബേപ്പൂർ,